കോവിഡ് വ്യാപനവും ലോക്ക് ഡൗണും ഒക്കെയായി ആകെ പ്രതിസന്ധിയിലാണ് ലോകം. ഇതിനിടെ സോഷ്യൽ മീഡിയ ലോകമാണ് ഏക ആശ്വാസ മാർഗം. രസകരമായ പല വീഡിയോകളും പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മൂന്ന് പൂച്ചകളാണ് ഈ വീഡിയോയിലെ താരങ്ങൾ. വീടിനുള്ളിൽ ജനലിനരികിലിരുന്ന് പുറത്ത് പന്തുകളിക്കുന്ന കുട്ടിയെ നിരീക്ഷിക്കുകയാണിവർ.
പന്തിന്‍റെ ചലനത്തിനനുസരിച്ച് ചരടിൽ കോർത്ത പാവ പോലെ മൂന്ന് പേരും ഒരുമിച്ച് ചലിക്കുന്ന രസകരമായ കാഴ്ചയാണ് വീഡിയോയിൽ. നീളത്തിനനുസരിച്ചാണ് ജനലിനരികിൽ മൂന്ന് പേരും നിരന്നിരിക്കുന്നത്. പന്ത് മുകളിലേക്ക് പോയി താഴെ വീഴുന്നത് വരെ ഒരേസമയം ഒരേ രീതിയിൽ മൂന്ന് പേരുടെയും തലയും ചലിക്കുകയാണ്.
ഡിക്ക് കിംഗ് സ്മിത്ത് എന്ന എഴുത്തുകാരാനാണ് പൂച്ച വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ‘ഈ ദിവസത്തെ കായിക പ്രേമികൾ’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൃഗങ്ങളുടെ രസകരമായ വീഡിയോകൾ പങ്കുവയ്ക്കുന്ന ഇമ്ഗുർ എന്ന വെബ്സൈറ്റിലാണ് വീഡിയോ ആദ്യം എത്തിയത്. ട്വിറ്ററിൽ പ്രചരിച്ചതോടെ വൈറലാവുകയും ചെയ്തു. രസകരമായ പ്രതികരണങ്ങളോടെയാണ് ആളുകൾ പങ്കുവയ്ക്കുന്നത്. വീഡിയോ യഥാർഥ്യത്തിലുള്ളത് തന്നെയാണോയെന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്. അനിമേഷൻ ആണെന്നും ചരട് കെട്ടി ചലിപ്പിച്ചതാണെന്നുമൊക്കെ വാദങ്ങളും നിരത്തുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള…
നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി…
ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…
വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…
അയർലണ്ടിലെ വിവിധ ക്രൈസ്തവ സഭകളുടെ സംഗമ വേദിയാകുന്ന 'Shubaho- ECUMENICAL CHRISTMAS CAROL SERVICE' ഇന്ന്. കേരള ക്രിസ്ത്യൻ യൂണിയൻ…
ഭാവിയിൽ തലസ്ഥാനത്ത് ഭവന നിർമ്മാണത്തിന് നിർണായകമായ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ടുപോകുമെന്ന് നിയമപരമായ കരാറിൽ എത്തിയതായി Uisce Éireann പ്രഖ്യാപിച്ചു.…