റോസ് ഹാൾ: സതേൺ കരീബിയൻ ദ്വീപായ സെന്റ് വിൻസെന്റിലെ ലാ സൗഫ്രിയർ അഗ്നിപർവ്വതം പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായിരുന്നതിന് ശേഷം വെള്ളിയാഴ്ച പൊട്ടിത്തെറിച്ചു, ഇരുണ്ട ചാരവും പുകയും പുറത്ത് വരൻ ആരംഭിച്ചതോടെ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
1979 ന് ശേഷം പ്രവർത്തനരഹിതമായിരുന്ന ലാ സൗഫ്രിയർ അഗ്നി പർവ്വതം ഡിസംബർ (December) മുതലാണ് വീണ്ടും പുകയാൻ ആരംഭിച്ചത്. സ്ഥിതി വഷളാകാൻ ആരംഭിച്ചതിനെ തുടർന്ന് പ്രധാന മന്ത്രി റാൽഫ് ഗോൺസാൽവസ് വ്യാഴാഴ്ചയോടെ സ്ഥലം ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാവിലെയാണ് അഗ്നിപർവ്വതം പൊട്ടി തെറിച്ചത്. സ്ഫോടനം നടന്നതിനെ തുടർന്ന് സമീപ പ്രദേശങ്ങളില്ലെല്ലാം പുകയും ചാരവും കൊണ്ട് നിറഞ്ഞു. സെന്റ് വിൻസെന്റ് ആന്റ് ഗ്രനേഡിയൻസ് ദ്വീപിലെ ആകെ ജനസംഖ്യ 100,000 ന് മേലിൽ വരും. 1979 ൽ അഗ്‌നിപർവ്വതം പൊട്ടി തെറിച്ചപ്പോൾ 100 മില്യൺ ഡോളറിന്റെ നഷ്ടങ്ങൾ സംഭവിച്ചിരുന്നെങ്കിലും ആളപായം ഉണ്ടായിരുന്നില്ല. എന്നാൽ 1902 ൽ സ്ഫോടനം ഉണ്ടായപ്പോൾ ആയിരത്തിലധികം പേർ മരണപ്പെട്ടിരുന്നു.
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…