gnn24x7

സതേൺ കരീബിയനിൽ അഗ്നി പർവ്വതം പൊട്ടിത്തെറിച്ചു

0
229
gnn24x7

റോസ് ഹാൾ: സതേൺ കരീബിയൻ ദ്വീപായ സെന്റ് വിൻസെന്റിലെ ലാ സൗഫ്രിയർ അഗ്നിപർവ്വതം പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായിരുന്നതിന് ശേഷം വെള്ളിയാഴ്ച പൊട്ടിത്തെറിച്ചു, ഇരുണ്ട ചാരവും പുകയും  പുറത്ത് വരൻ ആരംഭിച്ചതോടെ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

1979 ന് ശേഷം പ്രവർത്തനരഹിതമായിരുന്ന ലാ സൗഫ്രിയർ അഗ്നി പർവ്വതം ഡിസംബർ (December) മുതലാണ് വീണ്ടും പുകയാൻ ആരംഭിച്ചത്. സ്ഥിതി വഷളാകാൻ ആരംഭിച്ചതിനെ തുടർന്ന് പ്രധാന മന്ത്രി റാൽഫ് ഗോൺസാൽവസ് വ്യാഴാഴ്ചയോടെ സ്ഥലം ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രാവിലെയാണ് അഗ്നിപർവ്വതം പൊട്ടി തെറിച്ചത്. സ്ഫോടനം നടന്നതിനെ തുടർന്ന് സമീപ പ്രദേശങ്ങളില്ലെല്ലാം പുകയും ചാരവും കൊണ്ട് നിറഞ്ഞു. സെന്റ് വിൻസെന്റ് ആന്റ് ഗ്രനേഡിയൻസ് ദ്വീപിലെ ആകെ ജനസംഖ്യ 100,000 ന് മേലിൽ വരും. 1979 ൽ അഗ്‌നിപർവ്വതം പൊട്ടി തെറിച്ചപ്പോൾ 100 മില്യൺ ഡോളറിന്റെ നഷ്ടങ്ങൾ സംഭവിച്ചിരുന്നെങ്കിലും ആളപായം ഉണ്ടായിരുന്നില്ല. എന്നാൽ 1902 ൽ സ്ഫോടനം ഉണ്ടായപ്പോൾ ആയിരത്തിലധികം പേർ മരണപ്പെട്ടിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here