ലഗേജിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതിന് Tenerifeലെ വിമാനത്താവളത്തിലെ 14 ജീവനക്കാരെ അറസ്റ്റ് ചെയ്തതായി സ്പാനിഷ് പോലീസ് അറിയിച്ചു. സ്‌പെയിനിലെ Canary Islands ലെ Tenerife സൗത്ത് വിമാനത്താവളത്തിൽ ജീവനക്കാർ മോഷ്ടിച്ച 2 മില്യൺ യൂറോ വിലമതിക്കുന്ന സാധനങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 20 ജീവനക്കാർക്കെതിയെ കൂടി അന്വേഷണം നടക്കുന്നുണ്ട്. 29 ആഡംബര വാച്ചുകൾ, 120 ആഭരണങ്ങൾ, 22 ഉയർന്ന വിലയുള്ള മൊബൈൽ ഫോണുകൾ, 13,000 യൂറോ പണവും അധികൃതർ പിടിച്ചെടുത്തു.
ടെനെറിഫ് സൗത്ത് എയർപോർട്ടിൽ ഈസി ജെറ്റ്, റയാൻ എയർ, ബ്രിട്ടീഷ് എയർവേസ് തുടങ്ങിയ എയർലൈനുകളാണ് സർവീസ് നടത്തുന്നത്.യാത്രക്കാരുടെ ലഗേജിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള പരാതികൾ ഉയർന്നതിനെത്തുടർന്ന് ദേശീയ പോലീസ് സേന ഗാർഡിയ സിവിൽ അന്വേഷണം ആരംഭിച്ചു. മോഷ്ടിച്ച സാധനങ്ങൾ വസ്ത്രങ്ങളിലും മറ്റ് ഉപകരണങ്ങളിലും ഒളിപ്പിച്ചാണ് വിമാനതാവളത്തിൽ നിന്നും കടത്തിയതെന്നും പറഞ്ഞു. പ്രതികൾ ഓൺലൈനിലും, കടകളിലുമായി പല സാധനങ്ങളും വിറ്റതായി പോലീസ് കരുതുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…