International

യാത്രക്കാരുടെ ലഗേജുകളിൽ നിന്നും മോഷണം; 14 എയർപോർട്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു; 2 മില്യൺ യൂറോയുടെ സാധനങ്ങൾ പിടിച്ചെടുത്തു

ലഗേജിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതിന് Tenerifeലെ വിമാനത്താവളത്തിലെ 14 ജീവനക്കാരെ അറസ്റ്റ് ചെയ്തതായി സ്പാനിഷ് പോലീസ് അറിയിച്ചു. സ്‌പെയിനിലെ Canary Islands ലെ Tenerife സൗത്ത് വിമാനത്താവളത്തിൽ ജീവനക്കാർ മോഷ്ടിച്ച 2 മില്യൺ യൂറോ വിലമതിക്കുന്ന സാധനങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 20 ജീവനക്കാർക്കെതിയെ കൂടി അന്വേഷണം നടക്കുന്നുണ്ട്. 29 ആഡംബര വാച്ചുകൾ, 120 ആഭരണങ്ങൾ, 22 ഉയർന്ന വിലയുള്ള മൊബൈൽ ഫോണുകൾ, 13,000 യൂറോ പണവും അധികൃതർ പിടിച്ചെടുത്തു.

ടെനെറിഫ് സൗത്ത് എയർപോർട്ടിൽ ഈസി ജെറ്റ്, റയാൻ എയർ, ബ്രിട്ടീഷ് എയർവേസ് തുടങ്ങിയ എയർലൈനുകളാണ് സർവീസ് നടത്തുന്നത്.യാത്രക്കാരുടെ ലഗേജിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള പരാതികൾ ഉയർന്നതിനെത്തുടർന്ന് ദേശീയ പോലീസ് സേന ഗാർഡിയ സിവിൽ അന്വേഷണം ആരംഭിച്ചു. മോഷ്ടിച്ച സാധനങ്ങൾ വസ്ത്രങ്ങളിലും മറ്റ് ഉപകരണങ്ങളിലും ഒളിപ്പിച്ചാണ് വിമാനതാവളത്തിൽ നിന്നും കടത്തിയതെന്നും പറഞ്ഞു. പ്രതികൾ ഓൺലൈനിലും, കടകളിലുമായി പല സാധനങ്ങളും വിറ്റതായി പോലീസ് കരുതുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

5 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

6 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

6 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

6 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

7 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

8 hours ago