കെനിയ: കെനിയയിലെ വേട്ടക്കാരിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതിന് ലോകത്തെ അറിയപ്പെടുന്ന അവസാനത്തെ വെള്ള ജിറാഫിന് മേൽ ജി.പിഎസ് ട്രാക്കര്‍ ഘടിപ്പിച്ചു. ഇതോടുകൂടി ജിറാഫിന്റെ ചലനങ്ങൾ തത്സമയം നിരീക്ഷിക്കാൻ റേഞ്ചർമാർക്ക് കഴിയുമെന്ന് ഒരു സംരക്ഷണ സംഘം പറഞ്ഞു.
മാർച്ചിൽ വേട്ടക്കാർ ഈ ജിറാഫിന്റെ രണ്ട് കുടുംബാംഗങ്ങളെ കൊന്നശേഷം ഇയാൾ അവസാനത്തെ ആളാണെന്ന് കരുതപ്പെടുന്നു.കെനിയയുടെ വടക്കുകിഴക്കൻ ഗാരിസ കൗണ്ടിയിലെ ഒരു സംരക്ഷണ പ്രദേശത്താണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച ജിറാഫുകൾ വിനോദ സഞ്ചാരികളെ ആകർഷിച്ചു. അവരുടെ മരണം ടൂറിസത്തിനും കൺസർവൻസിക്കും കനത്ത നഷ്ടമായി.
അതുകൊണ്ടു തന്നെ ലോകത്തു ആകെ അവശേഷിക്കുന്ന ഈ വെളുമ്പൻ ജിറാഫിനെയെങ്കിലും കാത്തു സൂക്ഷിക്കാൻ വേണ്ടിയാണു ജിറാഫിന് മേൽ ജി.പിഎസ് ട്രാക്കര്‍ ഘടിപ്പിച്ചത്. ജിറാഫിന്റെ കൊമ്പുകളിലൊന്നിന്‍ മേലാണ് ഈ ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചിരിക്കുന്നത്. 2016 ലാണ് കെനിയയില്‍ വെള്ള ജിറാഫുകളെ ആദ്യമായി കണ്ടത്. ലൂസിയം എന്നു പറയുന്ന ഒരു ശാരീരിക അവസ്ഥ മൂലമാണ് ഈ ജിറാഫിന് വെളുത്ത നിറമായത്.
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്ററിനു 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ…
മാർച്ച് മാസത്തിലെ മലയാളം mass( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച്…
ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ മൊബൈൽ പേയ്‌മെന്റ് സേവനം ഈ ആഴ്ച ഐറിഷ് ബാങ്കിംഗ്…
തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാർഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും,…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയ് 23, 24, 25…
ഡബ്ലിൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീർത്ഥയാത്രയിൽ വിശ്വാസികളെ കൂടുതൽ സജ്ജരാക്കുന്നതിനായി, അയർലണ്ടിലെ സീറോ മലബാർ സഭ യുടെ നേതൃത്വത്തിൽ…