gnn24x7

വേട്ടക്കാരെ പിന്തിരിപ്പിക്കാൻ ലോകത്തിലെ അറിയപ്പെടുന്ന ഒരേയൊരു വൈറ്റ് ജിറാഫൈന് മേൽ ജി.പി.എസ് ട്രാക്കര്‍ ഘടിപ്പിച്ചു

0
135
gnn24x7

കെനിയ: കെനിയയിലെ വേട്ടക്കാരിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതിന് ലോകത്തെ അറിയപ്പെടുന്ന അവസാനത്തെ വെള്ള ജിറാഫിന് മേൽ ജി.പിഎസ് ട്രാക്കര്‍ ഘടിപ്പിച്ചു. ഇതോടുകൂടി ജിറാഫിന്റെ ചലനങ്ങൾ തത്സമയം നിരീക്ഷിക്കാൻ റേഞ്ചർമാർക്ക് കഴിയുമെന്ന് ഒരു സംരക്ഷണ സംഘം പറഞ്ഞു.

മാർച്ചിൽ വേട്ടക്കാർ ഈ ജിറാഫിന്റെ രണ്ട് കുടുംബാംഗങ്ങളെ കൊന്നശേഷം ഇയാൾ അവസാനത്തെ ആളാണെന്ന് കരുതപ്പെടുന്നു.കെനിയയുടെ വടക്കുകിഴക്കൻ ഗാരിസ കൗണ്ടിയിലെ ഒരു സംരക്ഷണ പ്രദേശത്താണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച ജിറാഫുകൾ വിനോദ സഞ്ചാരികളെ ആകർഷിച്ചു. അവരുടെ മരണം ടൂറിസത്തിനും കൺസർവൻസിക്കും കനത്ത നഷ്ടമായി.

അതുകൊണ്ടു തന്നെ ലോകത്തു ആകെ അവശേഷിക്കുന്ന ഈ വെളുമ്പൻ ജിറാഫിനെയെങ്കിലും കാത്തു സൂക്ഷിക്കാൻ വേണ്ടിയാണു ജിറാഫിന് മേൽ ജി.പിഎസ് ട്രാക്കര്‍ ഘടിപ്പിച്ചത്. ജിറാഫിന്റെ കൊമ്പുകളിലൊന്നിന്‍ മേലാണ് ഈ ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചിരിക്കുന്നത്. 2016 ലാണ് കെനിയയില്‍ വെള്ള ജിറാഫുകളെ ആദ്യമായി കണ്ടത്. ലൂസിയം എന്നു പറയുന്ന ഒരു ശാരീരിക അവസ്ഥ മൂലമാണ് ഈ ജിറാഫിന് വെളുത്ത നിറമായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here