gnn24x7

വനിത സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത : കര്‍ശന നടപടി

0
176
gnn24x7

തിരുവനന്തപുരം: ഇലക്ഷന്‍ അടുത്തതോടെ മിക്കയിടങ്ങളിലും വനിതാ സ്ഥാനാര്‍ത്ഥികളും യഥേഷ്ടം മത്സരിക്കുന്നതും ഉണ്ട്. അതോടെ സോഷ്യല്‍ മീഡിയ സജീവമായി. പലവിധ പ്രചാരണ തന്ത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥാനാര്‍ത്ഥികളുടെത് എന്ന രീതിയില്‍ പ്രചരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രാധാന്യം ലഭിക്കുന്നതാവട്ടെ സ്ത്രീ മത്സരാര്‍ത്ഥികളുടെ ഫോട്ടോയ്ക്കും പ്രചരണത്തിനുമാണ്. പ്രായം കുറഞ്ഞ യുവതികളാണ് മത്സരിക്കുന്നതെങ്കില്‍ അവരുടെ ചിത്രങ്ങളും മറ്റും അവരുടെ മത്സരമേഖലയല്ലാത്തിടത്തു പോലും പ്രചാരണം നടക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ യുവതികളായ സ്ഥാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയല്‍ വളരെ ദ്വയാര്‍ത്ഥക പ്രയോഗങ്ങളുമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത്തരത്തില്‍ ഇലക്ഷനുമായി ബന്ധപ്പെട്ട ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ, മറ്റു അസഭ്യ കമന്റുകളുമായോ പ്രചരിക്കുന്ന എല്ലാ ട്രോളുകളും, കമന്റുകളും, പോസ്റ്റുകളും കര്‍ശന നപടികള്‍ക്ക് നേരിടേണ്ടി വരുമെന്നും അത് പ്രത്യേകം വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഇതിനായി പ്രത്യേകം ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് അവ ആരാണ് പോസ്റ്റു ചെയ്തത് എന്ന് കണ്ടിപിടിക്കാന്‍ ആരംഭിച്ചു. പോസ്റ്റു ചെയ്യുന്നവര്‍ മാത്രമല്ല, ഇത്തരം പ്രചാരണങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യുന്നവരും നിയമത്തിന് വിധേയരാണ്.

സൈബര്‍ ക്രം ഡിപ്പാര്‍ട്ട്‌മെന്റ് നിരീക്ഷണത്തിന് പുറമെ പരാതി ലഭിച്ചാല്‍ ഐ.ടി.നിയമത്തിലെ 66, 66-സി, 67, 67-എ വകുപ്പുകള്‍ ഉപയോഗിച്ചും കേരള പോലീസ് നിയമത്തിലെ 120-ഒ വകുപ്പുപ്രകാരവും നിയമനടപടികള്‍ക്ക് വിധേയരാവേണ്ടി വരും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here