തിരുവനന്തപുരം: രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില വീണ്ടും കൂട്ടിയതില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. എല്ലാം ശൗചാലയത്തിന് വേണ്ടിയാണ് എന്നതാണ് ഒരു ആശ്വാസമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഈ വര്‍ധനവ് ഒറ്റയ്ക്കാവില്ലെന്നും എണ്ണ വില കൂടെ വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകം സിലിണ്ടറിന് 50 രൂപയുടെ വർധനയാണ് വരുത്തിയത്.
ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1050 രൂപയായി. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്. കഴിഞ്ഞ മാസം രണ്ട് തവണ പാചകവാതക വില കൂട്ടിയിരുന്നു. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വർധനവാണ് വരുത്തിയത്. 2021 ഏപ്രിലിന് ശേഷം ഗാർഹിക സിലിണ്ടറിന് 240 രൂപയിലധികമാണ് വില വർധിച്ചത്. കഴിഞ്ഞ തവണ 3.50 രൂപയുടെ വർധന വരുത്തിയതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നിരുന്നു.
വിലക്കയറ്റത്തിനിടെ പാചകവാതക വില വർധിപ്പിച്ചത് ജനത്തിന് കൂടുതൽ ബുദ്ധിമുട്ടാകും. വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില കഴിഞ്ഞ ദിവസം കുറച്ചിരുന്നു. സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ വില 2,223 രൂപ 50 പൈസയായിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി വര്‍ധിപ്പിച്ചിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…