കൊച്ചി: കെ-റെയിൽ സർവെ കല്ലിടൽ നിർത്തിയിട്ടില്ലെന്ന് റവന്യൂമന്ത്രി കെ. രാജൻ. തർക്കമില്ലാത്ത സ്ഥലങ്ങളിൽ കല്ലിടാനും, അല്ലാത്ത സ്ഥലങ്ങളിൽ മാർക്ക് ചെയ്ത് സർവേ നടത്താനും, മറ്റിടങ്ങളിൽ ജിയോ ടാഗ് സംവിധാനങ്ങൾ ഏർപ്പെടുത്താനുമുള്ള നിർദേശമാണ് കെ-റെയിൽ മുന്നോട്ട് വെച്ചതെന്നും മൂന്നിനും അംഗീകാരം നല്‍കുകയായിരുന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സാമൂഹികാഘാത പഠനത്തിന്റെ വേഗം വര്‍ധിപ്പിക്കാനായി കെ-റെയിൽ മൂന്ന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. അതിൽ ഒന്ന് തർക്കമില്ലാത്ത ഭൂമിയിൽ കല്ലിടണം എന്നാണ്. രണ്ട്, കല്ലിടുന്നതിന് പുറമെ ഏതെങ്കിലും സ്ഥാവര ജംഗമ വസ്തുവിൽ മാർക്ക് ചെയ്ത് അടയാളപ്പെടുത്താനുള്ള അവസരം നൽകണം. മൂന്നാമത്തേത് ജിയോ ടാഗിങ് നടത്താനുള്ള അവസരം വേണം എന്നാണ് ഏജൻസി ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്ന് സാമൂഹികാഘാത പഠനത്തിന്റെ വേഗം വർധിപ്പിക്കുന്നതിന് വേണ്ടി ഈ മൂന്ന് വഴികളിൽ കൂടിയും അതിരടയാളം രേഖപ്പെടുത്തി സാമൂഹികാഘാത പഠനം നടത്താവുന്നതാണ് എന്ന അനുമതിയാണ് കൊടുത്തിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
സാമൂഹികാഘാത പഠനത്തിന് സാധാരണ നിലയിൽ അനുവദിക്കപ്പെട്ട സമയത്തിന്റെ വലിയ ഒരു ഭാഗം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ അത് വേഗതയിലാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ മൂന്ന് കാര്യങ്ങൾ ഒരു പോലെ നടത്താൻ അവസരം ഉണ്ടാകണമെന്നാണ് കെ-റെയിൽ ആവശ്യപ്പെട്ടത്. അതിനുള്ള അനുമതിയാണ് നിലവിൽ നൽകിയിരിക്കുന്നത്.
കെ-റെയിൽ പ്രവർത്തനം വേഗതയിൽ ആക്കണമെങ്കിൽ സാമൂഹികാഘാത പഠനം വേഗതയിലാക്കണം. സാമൂഹികാഘാത പഠനം നടത്തുന്നത് ഭൂമി ഏറ്റെടുക്കാൻ വേണ്ടിയല്ല. ഭൂമി ഏറ്റെടുക്കുമ്പോൾ ആളുകൾക്കുണ്ടാകുന്ന ആഘാതം എത്രയാണ് എന്ന് അറിയാൻ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…