തിരുവനന്തപുരം: കാട്ടാക്കടയിൽ ആക്രിക്കടയിൽ വിൽപ്പനക്കെത്തിച്ച പഴയ പേപ്പറുകൾക്കിടയിൽ ആധാർ കാർഡുകളും ബാങ്ക് ഇൻഷുറൻസ് കമ്പനി രേഖകളും കണ്ടെത്തി. കരകുളത്ത് വിതരണം ചെയ്യാനെത്തിയ 300 ലധികം ആധാറുകളാണ് കണ്ടെത്തിയത്.
ഇവ എത്തിച്ചയാളെ കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോൾ ഒരാൾ 50 കിലോയുടെ വലിയ കെട്ടായാണ് പേപ്പറുകൾ കൊണ്ടുവന്നതെന്നും ഓട്ടോയിലാണ് കൊണ്ടുവന്നതെന്നും ആക്രിക്കട ഉടമ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് കണ്ടെത്തി. ആധാർ കാർഡുകളും ഇൻഷുറൻസ് രേഖകളും ആക്രിക്കടയിൽ കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവായിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് പേപ്പറുകൾക്കൊപ്പം ആധാർ കാർഡുകളും വിൽക്കുകയായിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം തപാൽ ജീവനക്കാരിയേയും ഭർത്താവിനെയും പോലീസ് വിട്ടയച്ചു. തപാൽ ഉരുപ്പടികൾ നഷ്ടമായ ആരെങ്കിലും പരാതി നൽകിയാൽ ഇരുവർക്കുമെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
പൊതുതെരഞ്ഞെടുപ്പിൽ മൂന്ന് പാർട്ടികളുള്ള സഖ്യത്തിന് വൻ പരാജയം നേരിട്ടതിനെത്തുടർന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ തന്റെ സർക്കാരിന്റെ രാജി രാജാവിന്…
ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ പരിധി നീക്കം ചെയ്യുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അടുത്ത വർഷം കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് എയർ…
ഡബ്ലിൻ : അയർലൻഡിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സ് (LPT) കുടിശ്ശിക വരുത്തിയവർക്കെതിരെ കർശന നടപടികളുമായി റവന്യൂ വകുപ്പ്. നിശ്ചിത സമയത്തിനുള്ളിൽ…
വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…
ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…
മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…