തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ പുതിയ വഴിത്തിരിവ്. കേസ് സി.ബി.ഐ ഇനി അന്വേഷിക്കും. കേരള സംസ്ഥാന സര്‍ക്കാരിന്റെതാണ് ഈ തീരുമാനം. സോളാര്‍ കേസില്‍ പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. അടുത്തിടെയാണ് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളായ ഉമ്മന്‍ചാണ്ടി, കെ.വി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍, ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ ഈ സോളാര്‍ കേസ് കോണ്‍ഗ്രസിന് എതിരെയുള്ള ആയുധമാക്കാനാനാണ് സി.പി.എം.ന്റെ നടപടി എന്ന് കരുതി ചില സി.പി.എം നേതക്കള്‍ വിയോജിപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് പോവണമെന്ന നിലപാടാണ് കേരള സര്‍ക്കാരിനുള്ളത്.
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…
കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…