Buzz News

കാട്ടാന അക്രമണത്തില്‍ യുവതി മരിച്ചസംഭവം:റിസോര്‍ട്ട് അടച്ചുപൂട്ടി ; കളക്ടര്‍ സമഗ്ര അന്വേഷണം നടത്തുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവതിയെ കാട്ടാന അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും താമസക്കരുടെ സുരക്ഷയ്ക്ക് വേണ്ടുന്ന ക്രമീകരണങ്ങള്‍ നടത്തിയില്ലെന്നുമുള്ള അടിസ്ഥാനത്തില്‍ റിസോര്‍ട്ട് അടച്ചു പൂട്ടി. സംഭവസ്ഥലവും കാര്യങ്ങളും കളക്ടര്‍ സമഗ്രമായി അന്വേഷണം നടത്തുകയാണ്. റിസോര്‍ട്ടിന്റെ സുരക്ഷാ വീഴ്ചയെക്കുറിച്ചും ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി.

ഇതിനിടെ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടാണ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഇതില്‍ ടെന്റുകളുടെ നിര്‍മ്മാണത്തിനും ഉപയോഗത്തിനും പഞ്ചായത്തില്‍ നിന്നും അനുമതി തേടിയിരുന്നില്ല. വനാതിര്‍ത്തിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ടെന്റുകള്‍ നിര്‍മ്മിച്ചതെന്ന് വനപാലകരും കണ്ടെത്തി.

ഇതെ തുടര്‍ന്ന് വയനാട്ടില്‍ ഇത്തരത്തില്‍ കാട്ടിനുള്ളില്‍ നിര്‍മ്മിച്ചിട്ടുള്ള റിസോര്‍ട്ടുകളുടെ സുരക്ഷ, മറ്റു നിയമങ്ങള്‍ എന്നിവ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ശക്തമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Newsdesk

Recent Posts

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

3 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

4 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

6 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

8 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

1 day ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

1 day ago