കായംകുളം: പഴകിയ മത്സ്യം കായംകുളത്ത് നിന്നും പിടികൂടി. മൂന്നിടങ്ങളിൽ നിന്നും 6500 കിലോ മത്സ്യമാണ് പിടികൂടിയത്.
മംഗലാപുരത്തു നിന്നും കായംകുളത്തേയ്ക്ക് കൊണ്ടുവരികയായിരുന്ന 3500 കിലോ മത്സ്യവും കായംകുളത്ത് എരുവയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 2500 കിലോ പഴകിയ മത്സ്യവും കൂടാതെ പിക്അപ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന 500 കിലോ മത്സ്യവുമാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയത്.
പൊലീസും ആരോഗ്യ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്താൻ കഴിഞ്ഞത്. ഫോർമാലിൻ കലർത്തിയ മത്തി, ചൂര തുടങ്ങിയ മീനുകൾക്ക് ഒരുപാട് പഴക്കമുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
കായംകുളത്തേക്ക് കൊണ്ടുവന്ന 3500 കിലോ മത്സ്യം അവിടെയുള്ള ഒരു എജൻസിയിലേയ്ക്കാണ് കൊണ്ടുവന്നതെന്ന് ഡ്രൈവർ മൊഴി നല്കിയതായും റിപ്പോർട്ട് ഉണ്ട്.
ഇതിനെതുടർന്ന് കായംകുളത്തും പരിസരപ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…