gnn24x7

6500 കിലോ പഴകിയ മത്സ്യം കായംകുളത്ത് പിടികൂടി

0
240
gnn24x7

കായംകുളം: പഴകിയ മത്സ്യം കായംകുളത്ത് നിന്നും പിടികൂടി.  മൂന്നിടങ്ങളിൽ നിന്നും 6500 കിലോ മത്സ്യമാണ് പിടികൂടിയത്. 

മംഗലാപുരത്തു നിന്നും കായംകുളത്തേയ്ക്ക് കൊണ്ടുവരികയായിരുന്ന 3500 കിലോ മത്സ്യവും കായംകുളത്ത് എരുവയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 2500 കിലോ പഴകിയ മത്സ്യവും കൂടാതെ പിക്അപ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന 500 കിലോ മത്സ്യവുമാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയത്.

പൊലീസും ആരോഗ്യ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്താൻ കഴിഞ്ഞത്.  ഫോർമാലിൻ കലർത്തിയ മത്തി, ചൂര തുടങ്ങിയ മീനുകൾക്ക് ഒരുപാട് പഴക്കമുണ്ടെന്ന്  ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. 

കായംകുളത്തേക്ക് കൊണ്ടുവന്ന 3500 കിലോ മത്സ്യം അവിടെയുള്ള ഒരു എജൻസിയിലേയ്ക്കാണ് കൊണ്ടുവന്നതെന്ന് ഡ്രൈവർ മൊഴി നല്കിയതായും റിപ്പോർട്ട് ഉണ്ട്. 

ഇതിനെതുടർന്ന് കായംകുളത്തും പരിസരപ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.   

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here