തിരുവനന്തപുരം: കാരക്കോണത്ത് 51കാരി ശാഖ ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് അരുൺ ഭാര്യയെ കൊലപ്പെടുത്തിയത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. രണ്ടുമാസം മുന്‍പാണ് 26 കാരനായ അരുണ്‍ 51കാരിയായ ശാഖയെ വിവാഹം ചെയ്തത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് ശാഖാ കുമാരിയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ഷോക്കേറ്റ് വൈദ്യുതാലങ്കാരത്തില്‍നിന്ന് വീണുവെന്നായിരുന്നു ഭര്‍ത്താവ് നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ പരിസരവാസികൾ മരണത്തിൽ സംശയം ഉന്നയിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അരുണിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ശാഖയുടെ സ്വത്ത് കൈക്കലാക്കാന്‍ വേണ്ടിയാണ് അരുണ്‍ വിവാഹത്തിന് ഒരുങ്ങിയതെന്ന സംശയം നേരത്തെ തന്നെ ശാഖയുടെ ബന്ധുക്കള്‍ക്ക് ഉയര്‍ത്തിയിരുന്നു. ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നെന്ന് ശാഖയുടെ വീട്ടിലെ ഹോംനഴ്‌സ് പറഞ്ഞു.
കിടപ്പുരോഗിയായ അമ്മയും ശാഖയും ഭര്‍ത്താവ് അരുണും മാത്രമാണ് വീട്ടിലുള്ളത്. ഇതിനു മുൻപും വീട്ടിലെ വൈദ്യുതമീറ്ററില്‍നിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നതായും ഹോം നഴ്സ് വെളിപ്പെടുത്തി. വിവാഹ ഫോട്ടോ പുറത്തായ കാരണമാണ് അരുൺ ശാഖയെ കൊന്നതെന്നാണ് പ്രാഥമിക നിഗമനം.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…