Kerala

പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി സുഹൃത്തുക്കൾ കൊലപ്പെടുത്തിയതായി കണ്ടെത്തി

മലപ്പുറം: പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി സുഹൃത്തുക്കൾ കൊലപ്പെടുത്തിയതായി കണ്ടെത്തി. എടപ്പാൾ പന്താവൂർ സ്വദേശി കിഴക്കേ വളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദ് ആണ് കൊല്ലപ്പെട്ടത്. വട്ടംകുളം സ്വദേശികളായ അധികാരത്തുപാടി സുഭാഷ് (35), മേനോൻപറമ്പിൽ എബിൻ (27) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഇർഷാദിനെ 2020 ജൂൺ 11 നാണ് കാണാതായത്. കുറച്ചു ദിവസം കഴിഞ്ഞിട്ടും ഇർഷാദിനെ കാണാത്തതിനെ തുടർന്ന് ഇർഷാദിനെ കാണാനില്ലെന്ന പരാതിയുമായി ഇർഷാദിന്‍റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി . പൊലീസ് നടത്തിയ അന്വേഷണമാണ് ആറുമാസത്തിനിപ്പുറം പ്രതികളിലേക്ക് എത്തിയത്. ഇർഷാദിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയതായാണ് ലഭിക്കുന്ന സൂചനയെന്ന് പോലീസ് പറഞ്ഞു.

പ്രതികളും മരിച്ച ഇർഷാദും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിൽഎത്തിയത് എന്നാണ് സൂചന. കൊല്ലപ്പെട്ട ഇർഷാദിന്‍റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Newsdesk

Recent Posts

പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു, മരിച്ചെന്നു കരുതി കുഴിമാടത്തിലേക്ക് വലിച്ചിഴച്ചു; വിസ്മയിപ്പിക്കുന്ന അതിജീവനവുമായി മകൾ

വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…

1 hour ago

എണ്ണവില കുറയ്ക്കാൻ ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…

2 hours ago

ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…

2 hours ago

കള്ളപ്പണം വെളുപ്പില്‍ കേസില്‍ കെ.പി.ജോർജിനെ അറസ്റ്റ് ചെയ്തു; 20,0000 ഡോളര്‍ ബോണ്ടില്‍ വിട്ടയച്ചു

ഫോർട്ട് ബെൻഡ് കൗണ്ടി(ഹൂസ്റ്റൺ) ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ : കെ പി ജോർജിനെ രണ്ട് കള്ളപ്പണം…

2 hours ago

കോർക്കിൽ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 29 ന് Rev. Fr. ജോസഫ് പുത്തൻപുരക്കൽ OFM Cap നയിക്കും

കോർക്ക് സിറോ-മലബാർ കാത്തലിക്ക് ചർച്ച് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 29 ന് ഓശാന ഞായറാഴ്ച…

6 hours ago

Fermoy Corrin woods കുരിശുമലയിൽ പീഢാനുഭവയാത്രാനുസ്മരണവും കുരിശിന്റെവഴിയും

കോർക്ക് സിറോ-മലബാർ സഭാ സമൂഹത്തിൻ്റെ ഈ വർഷത്തെ Fermoy, Corrin woods കുരിശുമല തീർത്ഥാടനം, March 28 ന് നടത്തും.…

6 hours ago