തിരുവനന്തപുരം: സൈബർ ആക്രമണം തടയാൻ കേരള പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപം തടയാൻ വേണ്ടിയാണ് സംസ്ഥാന സർക്കാർ ഈ തീരുമാനം എടുത്തത്.
പൊലീസ് ആക്‌ടിൽ സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ നിലവിൽ ഒരു വകുപ്പ് പോലുമില്ല, ഈ പ്രതിസന്ധി മാറ്റാനാണ് 2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. 118 A വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
ഇനി സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയോ ലൈംഗിക അധിക്ഷേപത്തിനൊപ്പം തെറ്റായ ആക്ഷേപങ്ങളിലൂടെയുളള വ്യക്തിഹത്യ ചെയ്യുകയോ ഉണ്ടായാൽ ഉടൻ തന്നെ നിയമനടപടി ഉണ്ടാകും.
ഇന്ന് സമൂഹത്ത് സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരികയാണ് ഇതിന് പരിഹാരമായാണ് സർക്കാർ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ ഉണ്ടായ സൈബർ ആക്രമണ സംഭവത്തിന് ശേഷമാണ് നിയമം കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…