gnn24x7

സൈബർ ആക്രമണം തടയാൻ പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം

0
161
gnn24x7

തിരുവനന്തപുരം: സൈബർ ആക്രമണം തടയാൻ കേരള പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപം തടയാൻ വേണ്ടിയാണ് സംസ്ഥാന സർക്കാർ ഈ തീരുമാനം എടുത്തത്.

പൊലീസ് ആക്‌ടിൽ സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ നിലവിൽ ഒരു വകുപ്പ് പോലുമില്ല, ഈ പ്രതിസന്ധി മാറ്റാനാണ് 2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. 118 A വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

ഇനി സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയോ ലൈംഗിക അധിക്ഷേപത്തിനൊപ്പം തെറ്റായ ആക്ഷേപങ്ങളിലൂടെയുളള വ്യക്തിഹത്യ ചെയ്യുകയോ ഉണ്ടായാൽ ഉടൻ തന്നെ നിയമനടപടി ഉണ്ടാകും.

ഇന്ന് സമൂഹത്ത് സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരികയാണ് ഇതിന് പരിഹാരമായാണ് സർക്കാർ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ ഉണ്ടായ സൈബർ ആക്രമണ സംഭവത്തിന് ശേഷമാണ് നിയമം കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here