കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. അതേസമയം അപകട നില തരണം ചെയ്തിട്ടില്ലെന്നും തലച്ചോറിലെ ക്ഷതം ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്. തലച്ചോറിലെ രക്ത സ്രാവം തടയുന്നതിനായി കുട്ടിയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.
ജനിച്ചത് പെണ്‍കുഞ്ഞാണെന്നതിനാലാണ് അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അങ്കമാലിയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷൈജു തോമസാണ് 54 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 18ന് പുലര്‍ച്ചെയാണ് ഷൈജു കുഞ്ഞിനെ ഉപദ്രവിച്ചത്. ഭാര്യയുടെ കയ്യില്‍നിന്നും കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രണ്ട് പ്രാവശ്യം തലക്കടിക്കുകയും വലിച്ചെറിയുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.
കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്ന് കാണിച്ചാണ് അങ്കമാലി സ്വദേശികളായ ദമ്പതികള്‍ കുഞ്ഞുമായി സ്വകാര്യ ആശുപത്രിയിലെത്തിയത്. പിന്നീടാണ് കോലഞ്ചേരിയിലെ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…