Kerala

റോസ്റ്റർ മാറിയിട്ടും ജഡ്ജി പള്ളിഭൂമി കേസിൽ നടപടി സ്വീകരിക്കുന്നു; സ്റ്റേ ആവശ്യപ്പെട്ട് ബത്തേരി രൂപത

ഡൽഹി: പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പ് മാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സീറോ മലങ്കര സഭയുടെ ബത്തേരി രൂപത സുപ്രീം കോടതിയെ സമീപിച്ചു. വിധി പറഞ്ഞ ജഡ്ജി റോസ്റ്റർ മാറിയിട്ടും തുടർ നടപടികൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ബത്തേരി രൂപത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിർദേശിച്ച ഹൈക്കോടതി ഉത്തരവിലെ, 17 മുതൽ 39 വരെയുള്ള ഖണ്ഡികകൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബത്തേരി രൂപത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

സിറോ മലബാർ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പ്മാർക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. പള്ളി ഭൂമികൾ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവിൽ നടപടി ചട്ടത്തിലെ 92 ആം വകുപ്പ് ബാധകം ആയിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്ര നയം ഇല്ലാത്തതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് കോടതി നിലപാട് ആരാഞ്ഞിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും, സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപതയും അപ്പീൽ നൽകിയിരുന്നു. ഇതിൽ ബത്തേരി രൂപതയുടെ അപ്പീലിൽ കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. താമരശ്ശേരി രൂപതയുടെ ഹർജി ബത്തേരി രൂപതയുടെ ഹർജിക്ക് ഒപ്പം പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കെ ഹൈക്കോടതിയിൽ വിധി പ്രസ്താവിച്ച ജഡ്ജി തുടർ നടപടികൾ സ്വീകരിക്കുന്നവെന്നാണ് ബത്തേരി രൂപതയുടെ ആരോപണം. കഴിഞ്ഞ വർഷം ഓഗസ്റ്റ് 24 ന് കേരളഹൈക്കോടതിയുടെ റോസ്റ്റർ മാറിയിട്ടും ജഡ്ജി തുടർ നടപടികൾസ്വീകരിക്കുന്നുവെന്നാണ് ബത്തേരി രൂപതയുടെ പരാതി.

സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ ഹൈക്കോടതി സമാന്തര നടപടികൾ സ്വീകരിക്കുന്നത് നീതി നിർവഹണ വ്യവസ്ഥയുടെ താത്പര്യത്തിന് യോജിച്ചത് അല്ലെന്നും ബത്തേരി രൂപത സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റേ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന ബത്തേരി രൂപതയുടെ ആവശ്യം ജസ്റ്റിസ് മാരായ ദിനേശ് മഹേശ്വരി, ജെ ബി പർഡിവാല എന്നിവർ അടങ്ങിയ ബെഞ്ച് ബുധനാഴ്ച പരിഗണിക്കും.

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

4 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

16 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

18 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago