കൊച്ചി: എംജി സര്‍വകലാശാല ബിഎ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ബീഹാര്‍ സ്വദേശി പായല്‍ കുമാരി. ബീഹാറില്‍ നിന്നും കേരളത്തിലെത്തിയ അതിഥി തൊഴിലാളിയായ പ്രമോദ് കുമാറിന്റെ മകളാണ് പായല്‍. പെരുമ്പാവൂര്‍ മാര്‍ത്തോമാ വനിതാ കോളേജില്‍ നിന്നുമാണ് പായല്‍ BA ആര്‍ക്കിയോളജി ആന്‍ഡ് ഹിസ്റ്ററിയില്‍ പഠനം പൂര്‍ത്തിയാക്കിയത്.
83% മാര്‍ക്കോടെ പത്താം ക്ലാസ് പാസായ പായല്‍ 95% മാര്‍ക്കോടെയാണ് പ്ലസ് ടു പാസായത്. കിട്ടുന്ന സമയമെല്ലാം പഠിക്കാനായി ഉപയോഗിക്കാനാണ് പായലിനിഷ്ടം. സിവില്‍ സര്‍വീസ് നേടുക എന്നതാണ് പായലിന്‍റെ സ്വപ്നം. പിജിയ്ക്ക് ചേരാന്‍ ജെഎന്‍യു അടക്കമുള്ള സര്‍വകലാശകളാണ് പായല്‍ തിരഞ്ഞെടുത്ത് വച്ചിരിക്കുന്നത്.
ബീഹാറിലെ ഷെയ്ഖ്പുര ജില്ലയില്‍ ഗോസെയ്മടി ഗ്രാമത്തില്‍ നിന്നാണ് പ്രമോദും കുടുംബവും കേരളത്തിലെത്തിയത്. അച്ഛന്‍, അമ്മ ബിന്ദു ദേവി, മൂത്ത സഹോദരന്‍ ആകാശ് കുമാര്‍, അനിയത്തി പല്ലവി കുമാരി എന്നിവടങ്ങിയതാണ് പായലിന്റെ കുടുംബം. കങ്ങരപ്പടിയിലെ വാടക വീട്ടിലാണ് പായലും കുടുംബവും താമസിക്കുന്നത്. എറണാകുളം മാര്‍ക്കറ്റ് റോഡിലെ പെയിന്റ് കടയിലെ ജോലിക്കാരനാണ് പ്രമോദ്.
എംജി സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോട് കൂടി പാസായ പായലിനെ അനുമോദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ചാനലില്‍ നിന്നും അഭിമുഖങ്ങള്‍, കോളേജിലെ അനുമോദന യോഗം, സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും അഭിനന്ദനം എന്നിങ്ങനെ അനുമോദനങ്ങളുടെയും അഭിനന്ദനങ്ങളുടെയും നടുവിലാണ് പായലിപ്പോള്‍. പായലിനെ അനുമോദിച്ച് നടത്തിയ ചടങ്ങില്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ സാബു തോമസ് ഓണ്‍ലൈനിലൂടെ പങ്കെടുത്തു.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…