തിരുവനന്തപുരം: ബജറ്റില്‍ കേന്ദ്രം സംസ്ഥാനത്തോട് കാണിച്ച അവഗണന സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. ‘ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വിഹിതം സംസ്ഥാനത്തിന് കിട്ടിയ കാലമാണിത്. സംസ്ഥാനങ്ങളുടെ അവകാശത്തിന് കേന്ദ്രം പുല്ലുവില കൽപ്പിക്കുകയാണ്. ജിഎസ്‍ടി വിഹിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മറ്റ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തും. നിയമ നടപടിയുടെ സാധ്യത ആരായുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
പ്രതീക്ഷിച്ചതിനേക്കാൾ 5000 കോടി കുറഞ്ഞതോടെ സംസ്ഥാനത്തെ ക്ഷേമപദ്ധതികളും പ്രതിസന്ധിയിലായെന്ന് ധനമന്ത്രി ഡോ തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനസംഖ്യാവളർച്ച മാനദണ്ഡമാക്കി നികുതി വിഹിതം നിശ്ചയിക്കണമെന്ന് ധനകാര്യകമ്മിഷന്റെ ശുപാർശ പരിഗണിച്ചാണ് കേരളത്തിനുള്ള നികുതി വിഹിതം കുറച്ചത്. ഇത് മാനദണ്ഡമാക്കരുതെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല. കഴിഞ്ഞ വർഷം 17872 കോടിയായിരുന്ന നികുതി വിഹിതം ഇത്തവണ 15236 കോടിയായി. നികുതിക്ക് പുറമേ കേന്ദ്രാവിഷ്കൃതപദ്ധതികളുടെ വിഹിതം ഗ്രാൻറുകൾ എന്നിവയിലും കുറവുണ്ടായി. ഇതോടെ കേന്ദ്രവിഹിതം കണക്കാക്കി തയ്യാറാക്കിയ പദ്ധതികൾ വെട്ടിയെഴുതേണ്ട സ്ഥിതിയിലായി സംസ്ഥാനം.
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…