തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ അധ്യായന സമയം ചുരുക്കുന്നത് സംബന്ധിച്ച കാര്യം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍.
കോളേജിലെ അധ്യയന സമയം രാവിലെ പത്തു മുതൽ നാലുവരെ എന്നുള്ളത് രാവിലെ എട്ടുമുതൽ ഒരുമണി വരെയാക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്. ഈ അഞ്ചുമണിക്കൂർതന്നെ പുതിയ സമയക്രമത്തിൽ ലഭിക്കുമെന്ന് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കവെ മന്ത്രി അറിയിച്ചു.
കോളേജുകളിലേക്കുള്ള ദൂരകൂടുതലും യാത്രാ അസൗകര്യങ്ങളുമായിരുന്നു പത്ത് മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കാരണമെന്നും മുമ്പ് പ്രീഡിഗ്രിക്ക് ഷിഫ്റ്റ് സമ്പ്രദായം ഉണ്ടായിരുന്നപ്പോൾ എട്ടുമുതലും ഉച്ചയ്ക്ക് ഒന്നുമുതലും ക്ലാസുകൾ നടത്തിയിരുന്നുവെന്നും മന്ത്രി പറയുന്നു.
ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായതിനാൽ സമയക്രമം നിശ്ചയിക്കാനുള്ള അധികാരം വകുപ്പിനാണെന്നും സർവകലാശാലാ വകുപ്പുകൾ നടത്തുന്ന കോഴ്‌സുകളിൽ സർവകലാശാലകൾ തീരുമാനിക്കണമെന്നും പറഞ്ഞ മന്ത്രി സമയക്രമം മാറ്റുന്നപക്ഷം പ്രൊഫഷണൽ കോളേജുകളിലും ഇത് ബാധകമാക്കാൻ തടസ്സമില്ലെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണ്ടിവരുമെന്ന് വ്യക്തമാക്കി.
സമയമാറ്റം പ്രാബല്യത്തില്‍ വന്നാല്‍ രാവിലെയുള്ള പഠനത്തിന് ഉത്സാഹം കൂടുകയും ഉച്ചകഴിഞ്ഞുള്ള സമയം പഠനത്തോടൊപ്പം ജോലിചെയ്യേണ്ടവർക്ക് സൗകര്യമാകുകയും ചെയ്യും. കൂടാതെ, പാഠ്യേതര പ്രവർത്തനങ്ങൾക്കും ഗവേഷണങ്ങള്‍ക്കും വേണ്ടത്ര സമയവും ലഭിക്കും.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…