gnn24x7

സംസ്ഥാനത്തെ കോളേജുകളിലെ അധ്യായന സമയം ചുരുക്കുന്നത് സംബന്ധിച്ച കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലെന്ന് കെടി ജലീല്‍

0
233
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ അധ്യായന സമയം ചുരുക്കുന്നത് സംബന്ധിച്ച കാര്യം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. 

കോളേജിലെ അധ്യയന സമയം രാവിലെ പത്തു മുതൽ നാലുവരെ എന്നുള്ളത് രാവിലെ എട്ടുമുതൽ ഒരുമണി വരെയാക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്. ഈ അഞ്ചുമണിക്കൂർതന്നെ പുതിയ സമയക്രമത്തിൽ ലഭിക്കുമെന്ന് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കവെ മന്ത്രി അറിയിച്ചു.

കോളേജുകളിലേക്കുള്ള ദൂരകൂടുതലും യാത്രാ അസൗകര്യങ്ങളുമായിരുന്നു പത്ത് മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കാരണമെന്നും മുമ്പ് പ്രീഡിഗ്രിക്ക് ഷിഫ്റ്റ് സമ്പ്രദായം ഉണ്ടായിരുന്നപ്പോൾ എട്ടുമുതലും ഉച്ചയ്ക്ക് ഒന്നുമുതലും ക്ലാസുകൾ നടത്തിയിരുന്നുവെന്നും മന്ത്രി പറയുന്നു.

ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായതിനാൽ സമയക്രമം നിശ്ചയിക്കാനുള്ള അധികാരം വകുപ്പിനാണെന്നും സർവകലാശാലാ വകുപ്പുകൾ നടത്തുന്ന കോഴ്‌സുകളിൽ സർവകലാശാലകൾ തീരുമാനിക്കണമെന്നും പറഞ്ഞ മന്ത്രി സമയക്രമം മാറ്റുന്നപക്ഷം പ്രൊഫഷണൽ കോളേജുകളിലും ഇത് ബാധകമാക്കാൻ തടസ്സമില്ലെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണ്ടിവരുമെന്ന് വ്യക്തമാക്കി. 

സമയമാറ്റം പ്രാബല്യത്തില്‍ വന്നാല്‍ രാവിലെയുള്ള പഠനത്തിന് ഉത്സാഹം കൂടുകയും ഉച്ചകഴിഞ്ഞുള്ള സമയം പഠനത്തോടൊപ്പം ജോലിചെയ്യേണ്ടവർക്ക് സൗകര്യമാകുകയും ചെയ്യും. കൂടാതെ,  പാഠ്യേതര പ്രവർത്തനങ്ങൾക്കും ഗവേഷണങ്ങള്‍ക്കും വേണ്ടത്ര സമയവും ലഭിക്കും.

 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here