Categories: Top News

പോ​ലീ​സി​ന്‍റെ വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ എ​ല്ലാ ഫ​യ​ലു​ക​ളും ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം

കൊ​ച്ചി: പോ​ലീ​സി​ന്‍റെ വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ എ​ല്ലാ ഫ​യ​ലു​ക​ളും ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. കാ​ണാ​താ​യ ഉ​ണ്ട​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്നു കേ​സ് പ​രി​ഗ​ണി​ക്ക​വെ സ​ർ​ക്കാ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് ഫ​യ​ലു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ഫ​ണ്ട് ക്ര​മ​ക്കേ​ടു​ക​ളി​ലും ആ​യു​ധ​ങ്ങ​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ലും പോ​ലീ​സി​നെ വെ​ള്ള​പൂ​ശി ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. തോ​ക്കു​ക​ൾ കാ​ണാ​താ​യെ​ന്ന സി​എ​ജി റി​പ്പോ​ർ​ട്ട് വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്നും വെ​ടി​ക്കോ​പ്പു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ൽ മാ​ത്ര​മാ​ണു പോ​ലീ​സി​നു പി​ഴ​വു സം​ഭ​വി​ച്ച​തെ​ന്നും വ്യ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​മാ​റി.

1994 മു​ത​ൽ വെ​ടി​ക്കോ​പ്പു​ക​ളു​ടെ സ്റ്റോ​ക്ക് ര​ജി​സ്റ്റ​റി​ൽ കൃ​ത്യ​മാ​യ രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ളി​ല്ലാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ എ​ല്ലാ ആ​യു​ധ​ങ്ങ​ളും നി​ല​വി​ലു​ള്ള​പ്പോ​ൾ പോ​ലീ​സ് ചീ​ഫ് സ്റ്റോ​റി​ലെ​യും വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ​യും ര​ജി​സ്റ്റ​റു​ക​ളി​ൽ ക​ട​ന്നു​കൂ​ടി​യ തെ​റ്റു​ക​ളാ​ണ് ആ​യു​ധ​ങ്ങ​ൾ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​മ​ർ​ശ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നു റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

ക​ണ​ക്കു സൂ​ക്ഷി​പ്പു​ക​ളി​ലെ തെ​റ്റു​ക​ൾ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ​യാ​ണെ​ങ്കി​ലും ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും കാ​ണു​ന്നി​ല്ലെ​ന്ന പ്ര​ചാ​ര​ണ​മു​ണ്ടാ​ക്കി സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യു​ണ്ടെ​ന്നു പ്ര​ച​രി​പ്പി​ക്കു​ന്ന​തു ശ​രി​യ​ല്ല. പോ​ലീ​സി​ന്‍റെ ആ​യു​ധ​ങ്ങ​ളു​ടെ​യും വെ​ടി​ക്കോ​പ്പു​ക​ളു​ടെ​യും ക​ണ​ക്കു​ക​ൾ ക​ന്പ്യൂ​ട്ട​റൈ​സ് ചെ​യ്യ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

18 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

19 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago