തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ച വാര്‍ത്ത തള്ളി ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് കൊറോണ ബാധയുടെ സംശയമുള്ളത് എന്നാല്‍ കേസ് നിഗമനമാണെന്നും പോസറ്റീവ് ആകാന്‍ സാധ്യത മാത്രമാണെന്നുമാണ് മന്ത്രി പറഞ്ഞത്.
രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള റിപ്പോര്‍ട്ട് ഇതുവരെയും കിട്ടിയിട്ടില്ല. പരിശോധനാഫലം വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഇന്ന് ഒരു കേസ് കൂടി പോസിറ്റീവ് ആണെന്നത് പ്രാഥമിക പരിശോധനയിലെ നിഗമനമാണെന്നും പുണെയിൽ നിന്ന് പരിശോധനാ ഫലം ലഭിച്ചിട്ടില്ലയെന്നും. ഫോൺ വഴി ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരം മാത്രമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. സംശയിക്കുന്നത് ആലപ്പുഴ മെഡിക്കൽ കോളേജിലുള്ള കുട്ടിക്കാണ് കോറോണ വൈറസ് ബാധയുള്ളത് എന്നാണ്.
ഇത് വെറുമൊരു നിഗമനം മാത്രമാണെന്നും റിപ്പോർട്ട് വരാതെ സ്ഥിരീകരിക്കാന്‍ സാധിക്കില്ലയെന്നും മന്ത്രി അറിയിച്ചു.
കൂടാതെ കൊറോണ ബാധയെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യ വകുപ്പിന്‍റെ മുന്‍കരുതല്‍ നടപടിയുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും. ആരും അതില്‍ വീഴ്ച വരുത്തരുതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതെന്നും അത് എല്ലാവരും മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…