gnn24x7

കേരളത്തില്‍ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ച വാര്‍ത്ത തള്ളി ആരോഗ്യമന്ത്രി

0
200
gnn24x7

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ച വാര്‍ത്ത തള്ളി ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് കൊറോണ ബാധയുടെ സംശയമുള്ളത്  എന്നാല്‍ കേസ് നിഗമനമാണെന്നും പോസറ്റീവ് ആകാന്‍ സാധ്യത മാത്രമാണെന്നുമാണ് മന്ത്രി പറഞ്ഞത്. 

രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള റിപ്പോര്‍ട്ട് ഇതുവരെയും കിട്ടിയിട്ടില്ല. പരിശോധനാഫലം വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഇന്ന് ഒരു കേസ് കൂടി പോസിറ്റീവ് ആണെന്നത് പ്രാഥമിക പരിശോധനയിലെ നിഗമനമാണെന്നും പുണെയിൽ നിന്ന് പരിശോധനാ ഫലം ലഭിച്ചിട്ടില്ലയെന്നും. ഫോൺ വഴി ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരം മാത്രമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. സംശയിക്കുന്നത് ആലപ്പുഴ മെഡിക്കൽ കോളേജിലുള്ള കുട്ടിക്കാണ് കോറോണ വൈറസ് ബാധയുള്ളത് എന്നാണ്.

ഇത് വെറുമൊരു നിഗമനം മാത്രമാണെന്നും റിപ്പോർട്ട് വരാതെ സ്ഥിരീകരിക്കാന്‍ സാധിക്കില്ലയെന്നും മന്ത്രി അറിയിച്ചു. 

കൂടാതെ കൊറോണ ബാധയെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യ വകുപ്പിന്‍റെ മുന്‍കരുതല്‍ നടപടിയുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും. ആരും അതില്‍ വീഴ്ച വരുത്തരുതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതെന്നും അത് എല്ലാവരും മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here