ഇസ്‌ലാമാബാദ്: വെട്ടുകിളി ആക്രമണത്തെത്തുടര്‍ന്ന് പാകിസ്താനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരുഭൂമി വെട്ടുകിളികള്‍ വന്‍തോതില്‍ പഞ്ചാബിലെ വിളകള്‍ നശിപ്പിക്കുന്ന സാഹചര്യത്തിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.വെട്ടുകിളി ആക്രമണത്തെത്തുടര്‍ന്നുണ്ടാകുന്ന വിളനാശം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇമ്രാന്‍ഖാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ 7.3 ലക്ഷംകോടി രൂപയുടെ ദേശീയ കര്‍മ പദ്ധതിക്കും യോഗത്തില്‍ അംഗീകരമായി.
2019 മാര്‍ച്ചിലാണ് രാജ്യത്ത് വെട്ടുകിളി ആക്രമണമുണ്ടാകുന്നത്. പിന്നീടിത് സിന്ധിലെ 900000 ഹെക്ടറിലേക്ക് വ്യാപിക്കുകയും ചെയ്യ്യുകയായിരുന്നു.
ദക്ഷിണ പഞ്ചാബ്, ഖൈബര്‍, പഖ്തുന്‍ഖ്വ എന്നിവിടങ്ങളില്‍ ദശലക്ഷക്കണക്കിന് വിളകളാണ് വെട്ടുകിളികള്‍ നശിപ്പിച്ചത്.