ആനക്കൊമ്പ് കേസിൽ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന മോഹൻലാലിന്റെ ആവശ്യം ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ച് തള്ളി.
ആനക്കൊമ്പ് കേസ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ഈ കേസിലെ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് പിന്മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു. പക്ഷേ ആ ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളുകയാണ് ചെയ്തത്. തുടർന്നാണ് മോഹൻലാൽ ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുന്നത്. സർക്കാരിന്റെ ഹർജി തള്ളുമ്പോൾ സർക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും മോഹൻലാലിന് എങ്ങനെയാണ് ഹൈക്കോടതിയെ സമീപിക്കാൻ കഴിയുകയെന്നും ജസ്റ്റിസ് മേരി ജോസഫ് ചോദിച്ചു.
ആനക്കൊമ്പിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഉണ്ടെന്നാണ് മോഹൻലാൽ ഹർജിയിൽ പറഞ്ഞത്.എന്നാൽ ആനക്കൊമ്പ്പിടിച്ചെടുക്കുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്നും നിയമപരമായ കൈവശം വയ്ക്കലാണോ ആനക്കൊമ്പ് കേസിൽ ഉണ്ടായതെന്നും കോടതി പരിശോധിക്കും. ഓണാവധിക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…