ന്യൂയോര്ക്ക്: നാസയുടെ ചാന്ദ്ര ദൗത്യമായ ആര്ട്ടിമിസ് വിക്ഷേപണത്തില് ആശങ്ക. റോക്കറ്റിന്റെ നാല് എന്ജിനുകളില് ഒന്നില് സാങ്കേതിക തകരാര് കണ്ടെത്തിയതിനെ തുടര്ന്നാണ് വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ് നിര്ത്തിവെച്ചത്. പ്രശ്നം പരിഹരിക്കാന് ശ്രമം തുടങ്ങിയതായി നാസ അറിയിച്ചു. വിക്ഷേപണത്തിന് മുമ്പ് പ്രശ്നം പരിഹരിക്കുമെന്നും നാസ വ്യക്തമാക്കി. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വർഷം പൂര്ത്തിയാകുമ്പോഴാണ് ആർട്ടെമിസ് I ദൗത്യം ചന്ദ്രനിലേക്ക് വിക്ഷേപിക്കുന്നത്.
മനുഷ്യനെ എത്തിക്കുന്നതിന് മുമ്പുള്ള പരീക്ഷണ ദൗത്യമാണ് ആർട്ടെമിസ് I. മനുഷ്യനെ വഹിച്ച് 2024ലാണ് നാസയുടെ ദൗത്യം പദ്ധതിയിട്ടിരിക്കുന്നത്. നാസ അതിന്റെ എക്കാലത്തെയും ശക്തമായ വിക്ഷേപണ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്), ഓറിയോൺ ക്രൂ ക്യാപ്സ്യൂൾ എന്നിവയുടെ പ്രകടനം പരീക്ഷിക്കും. ഏകദേശം ആറാഴ്ച നീളുന്ന ദൗത്യത്തിൽ, ചന്ദ്രനിലേക്കും തിരിച്ചും ഏകദേശം 65,000 കിലോമീറ്റർ ദൂരം സഞ്ചരിക്കും.
വിക്ഷേപണം കാണാന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ ബീച്ചിൽ എത്തും. മൂന്ന് ദശലക്ഷത്തിലധികം ലിറ്റർ അൾട്രാ കോൾഡ് ലിക്വിഡ് ഹൈഡ്രജനും ഓക്സിജനും റോക്കറ്റിൽ നിറക്കാനുള്ള പ്രവർത്തനങ്ങൾ അപകടസാധ്യത കാരണം അൽപ സമയത്തേക്ക് വൈകി. പ്രവര്ത്തനങ്ങള് പുനരാരംഭിച്ചപ്പോള് പ്രധാന ഘട്ടമായ ഹൈഡ്രജൻ നിറയ്ക്കുന്നതിനിടെ ചോർച്ച കണ്ടെത്തി. ഇത് പരിഹരിച്ചു. റോക്കറ്റിന്റെ ഓറിയോൺ ക്യാപ്സ്യൂൾ ചന്ദ്രനെ ചുറ്റാൻ സജ്ജീകരിച്ചിരിക്കുന്നു. സ്ത്രീയുള്പ്പെടെയുള്ള സംഘത്തെയാണ് ചന്ദ്രനിലേക്ക് അയക്കുന്നത്. 42 ദിവസത്തെ യാത്രയിൽ ഓറിയോൺ ചന്ദ്രനെ വലംവയ്ക്കും.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…