തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് എത്തിയ വിദേശിക്ക് കൊവിഡ്. മൂന്നാറിലെത്തിയ വിനോദ സഞ്ചാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാറിലെ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ അടക്കം വിമാനത്തില്‍ ഉണ്ടായിരുന്ന 270 യാത്രക്കാരെ തിരിച്ചിറക്കി നീരീക്ഷണത്തിനായി മാറ്റി.
വിദേശിക്കൊപ്പം 18പേര്‍ കൂടി ഉണ്ടായിരുന്നു. ആദ്യം ഇയാളെയും ഭാര്യേയും ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്നവരേയുംമാത്രമാണ് പുറത്തിറക്കിയത്. പിന്നീട് വിമാനത്തിലുണ്ടായിരുന്ന 270 പേരെയും ആശുപത്രിയിലെത്തിച്ച് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ദുബായ് എമിറേറ്റ്‌സ് വിമാനത്തിലാണ് ഇവര്‍ കയറിയത്. ആറാം തിയതിയാണ് ഇയാള്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. പത്താം തീയതി ഇടുക്കിയിലെത്തി.
ടീകൗണ്ടി ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ഇന്നലെ രാത്രി ഇയാള്‍ ഹോട്ടലില്‍ നിന്ന് അനുമതി ഇല്ലാതെ പോവുകയായിരുന്നു.
അതേസമയം, കൊറോണ ബാധിതന്‍ വിമാനത്തില്‍ കയറിയെ സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടണ്ട സാഹചര്യമില്ലെന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിഷയം കൈകാര്യം ചെയ്യാനുള്ള എല്ലാ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…