gnn24x7

ബ്രിട്ടനില്‍ നിന്ന് എത്തിയ വിദേശിക്ക് കൊവിഡ്; അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ നീരീക്ഷണത്തിനായി മാറ്റി.

0
186
gnn24x7

തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് എത്തിയ വിദേശിക്ക് കൊവിഡ്. മൂന്നാറിലെത്തിയ വിനോദ സഞ്ചാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാറിലെ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ അടക്കം വിമാനത്തില്‍ ഉണ്ടായിരുന്ന 270 യാത്രക്കാരെ തിരിച്ചിറക്കി നീരീക്ഷണത്തിനായി മാറ്റി.

വിദേശിക്കൊപ്പം 18പേര്‍ കൂടി ഉണ്ടായിരുന്നു. ആദ്യം ഇയാളെയും ഭാര്യേയും ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്നവരേയുംമാത്രമാണ് പുറത്തിറക്കിയത്. പിന്നീട് വിമാനത്തിലുണ്ടായിരുന്ന 270 പേരെയും ആശുപത്രിയിലെത്തിച്ച് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ദുബായ് എമിറേറ്റ്‌സ് വിമാനത്തിലാണ് ഇവര്‍ കയറിയത്. ആറാം തിയതിയാണ് ഇയാള്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. പത്താം തീയതി ഇടുക്കിയിലെത്തി.
ടീകൗണ്ടി ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.  ഇന്നലെ രാത്രി ഇയാള്‍ ഹോട്ടലില്‍ നിന്ന് അനുമതി ഇല്ലാതെ പോവുകയായിരുന്നു.

അതേസമയം, കൊറോണ ബാധിതന്‍ വിമാനത്തില്‍ കയറിയെ സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടണ്ട സാഹചര്യമില്ലെന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിഷയം കൈകാര്യം ചെയ്യാനുള്ള എല്ലാ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here