ആലപ്പുഴ: കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഉദ്‌ഘാടനം നടന്ന ആലപ്പുഴ ബൈപ്പാസിലെ അടിപ്പാതയിൽ വിള്ളൽ കണ്ടെത്തി. മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിലാണ് വിള്ളൽ കണ്ടെത്തിയത്. വിള്ളൽ ശ്രദ്ധയിൽ പെട്ടതോടെ ദേശീയപാത ചീഫ് എഞ്ചിനീയർ എം അശോക് കുമാറിന്റെ നേതൃത്വത്തിൽ പ്രോഫോമീറ്റർ എന്ന ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തി.
ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം ബൈപ്പാസിന് തകരാറില്ലെന്നാണ്. നിലവിലെ വിള്ളലുകൾ വലുതാകുന്നുണ്ടോ എന്ന് രണ്ടാഴ്ച നിരീക്ഷിക്കും പൊതുമരാമത്ത് ദേശീയപാത അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് നാട്ടുകാർ വിള്ളൽ കണ്ടത്. അഞ്ച് മീറ്ററോളം നീളത്തിൽ ഒറ്റ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്.
കോൺക്രീറ്റിലെ വിള്ളൽ അതിവേഗത്തിൽ കണ്ടെത്താനും കോൺക്രീറ്റ് തുരന്ന് പരിശോധിക്കുന്ന പഴയ രീതി ഒഴിവാക്കാനുമാണ് പ്രോഫോമീറ്റർ ഉപയോഗിക്കുന്നത്. മനുഷ്യശരീരത്തിലെ സ്കാനിങ്ങിന് സമാനമായ പരിശോധനയാണിത്. പ്രോഫോമീറ്റർ ഉപയോഗിച്ചാൽ ഉള്ളിൽ ഇരുമ്പുകമ്പിയുള്ള ഭാഗവും ഇല്ലാത്ത ഭാഗവും പരിശോധനയിൽ തിരിച്ചറിയാം. അവിടെ അടയാളപ്പെടുത്തി രണ്ടാഴ്ച നിരീക്ഷിക്കുമ്പോൾ വിള്ളൽ കൂടുന്നുണ്ടോ എന്ന് അറിയാനാകും.
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…