തിരുവനന്തപുരം: വൈദ്യുതിനിരക്ക് മൂന്നു മാസത്തേക്ക് 10 പൈസ സർചാർജ് ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ശനിയാഴ്ച മുതൽ നിരക്ക് വർദ്ധന നിലവിൽവരും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾ ഒഴികെയുള്ളവർക്കായിരിക്കും നിരക്ക് വർദ്ധന. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലുണ്ടായ നഷ്ടം നികത്താനാണ് സർച്ചാർജ് ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി തീരുമാനിച്ചത്.
പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിൽ 2019 ഏപ്രിൽ മുതൽ ജൂൺ വരെ അധികം ചെലവായ 76 കോടി രൂപ ഉപഭോക്താക്കളിൽനിന്ന് ഈടാക്കണമെന്ന ബോർഡിന്‍റെ ആവശ്യം റെഗുലേറ്ററി കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.
നഷ്ടം പൂർണമായി നികത്താൻ യൂണിറ്റിന് 13 പൈസ സർചാർജ് ഈടാക്കണമെന്നതായിരുന്നു ബോർഡിന്‍റെ ആവശ്യം. എന്നാൽ 10 പൈസ കൂട്ടാൻ മാത്രമാണ് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ 10 പൈസയും ഒക്ടോബർ മുതൽ ഡിസംബർ വരെ 11 പൈസയും സർചാർജ് ഈടാക്കണമെന്ന ആവശ്യവും ബോർഡ് മുന്നോട്ടുവെച്ചിട്ടുണ്ട്.
മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…
കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…