Categories: Kerala

ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവി ആയശേഷം പൊലീസ് നവീകരണത്തിന് ചെലവഴിച്ചത് 151 കോടി രൂപ

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവി ആയശേഷം പൊലീസ് നവീകരണത്തിന് ചെലവഴിച്ചത് 151 കോടി രൂപ. സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍ അനുസരിച്ചാണ് ഈ തുക ചെലവഴിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ പര്‍ച്ചേസ് മാന്യുവല്‍ ലംഘിച്ചായിരുന്നു ബെഹ്‌റയുടെ ഇടപാടുകളെന്ന സിഎജി റിപ്പോര്‍ട്ട് ഇതുവരെ നടന്ന മുഴുവന്‍ പര്‍ച്ചേസുകളെയും സംശയത്തിന്റെ നിഴലിലാക്കുന്നതാണ്.

2016-17ല്‍ 24 കോടി, 2017-18 ല്‍ 46 കോടി, 2018-19ല്‍ 78 കോടി, ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടുമാസത്തില്‍ 1.41 കോടി. ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായ ശേഷം നവീകരണത്തിനെന്ന പേരില്‍ പൊലീസ് ചെലവഴിച്ച തുകയുടെ കണക്കാണിത്.

കഴിഞ്ഞ ജൂണില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം നല്‍കിയ മറുപടിയിലെ അവകാശവാദം എല്ലാ പര്‍ച്ചേസുകളും മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു എന്നാണ്. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും പര്‍ച്ചേസ് പോര്‍ട്ടലുകള്‍ വഴി ഇ-പ്രൊക്യുര്‍മെന്റ് വഴിയും സാധനസാമഗ്രികള്‍ വാങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതേ കാലയളവിലെ പര്‍ച്ചേസുകളെയാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടിലൂടെ സിഎജി ചോദ്യം ചെയ്തത്. സ്‌റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ പാലിക്കാതെയായിരുന്നു പൊലീസിന്റെ പര്‍ച്ചേസുകള്‍.

വെടിയുണ്ട, പ്രതിരോധ വാഹനങ്ങളുടെ സംഭരണം എന്നിവയില്‍ സ്‌റ്റോഴ്‌സ് പര്‍ച്ചേസ് മാന്വല്‍ വ്യവസ്ഥകള്‍ പൂര്‍ണമായി ലംഘിച്ചു എന്നും സിഎജി അക്കമിട്ട് നിരത്തിയിട്ടുണ്ട്.ഇതോടെ നവീകരണത്തിനെന്ന പേരില്‍ ലോക്‌നാഥ് ബെഹ്‌റ ചെലവാക്കിയ കോടിക്കണക്കിനു രൂപയുടെ ഇടപാടുകളിലെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

Newsdesk

Recent Posts

അയർലണ്ടിൽ മോർട്ട്ഗേജ് അനുമതികളിൽ വൻ വർധന; ഒക്ടോബറിൽ അംഗീകരിച്ചത് €1.7 ബില്യൺ

അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ ശക്തമായ വളർച്ച തുടരുന്നു. 2026 ഒക്ടോബറിൽ രാജ്യത്തെ ബാങ്കുകൾ 5,265 മോർട്ട്ഗേജുകൾക്കാണ് അനുമതി നൽകിയത്. ഇവയുടെ…

14 hours ago

തിരുവനന്തപുരത്ത് അഗോറ 26-നും സ്വസ്തി ഫൗണ്ടേഷനും ആവേശകരമായ തുടക്കം; കേക്ക് മിക്സിംഗിൽ പങ്കുചേർന്ന് ശശി തരൂരും ഡോ.എം.വി.പിള്ളയും ഡോ.കൃഷ്ണ കിഷോറും

​തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ആശയങ്ങളുടെ മഹാസംഗമമായ 'അഗോറ '26' (AGORA '26) വേദിയിലും പ്രമുഖ ക്യാൻസർ പ്രതിരോധ ബോധവൽക്കരണ…

15 hours ago

മുത്തശ്ശീമുത്തശ്ശന്മാരെ മോശക്കാരാക്കി ചിത്രീകരിച്ചെന്ന് ആരോപണം; ‘We-Consent’ ബോധവൽക്കരണ പരസ്യം പിൻവലിച്ചു

കൊച്ചുമക്കളെ കെട്ടിപ്പിടിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാരെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് പിൻവലിച്ച പരസ്യത്തിനെതിരെ അയർലണ്ടിൽ വീണ്ടും പ്രതിഷേധം. പരസ്യത്തിലെ മുതിർന്നവരുടെ മുഖഭാവങ്ങളും…

16 hours ago

ചൈൽഡ്കെയർ ഫണ്ടിൽ ക്രമക്കേട്: €2.6 മില്യൺ തിരിച്ചടച്ചു, ഫണ്ടിന്റെ വിനിയോഗത്തിൽ Garda അന്വേഷണം

അയർലണ്ടിലെ ശിശുപരിചരണ മേഖലയ്ക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ദുരുപയോഗം ചെയ്തെന്ന സംശയത്തിൽ അന്വേഷണം. അർഹതപ്പെട്ടതിലധികം സർക്കാർ ഫണ്ട് കൈപ്പറ്റിയെന്ന…

17 hours ago

ഡബ്ലിനിൽ ഈ വാരാന്ത്യം പൊതുഗതാഗതം താറുമാറാകും; Luas, DART സർവീസുകളിൽ നിയന്ത്രണം

ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് ഡബ്ലിനിലെ പൊതുഗതാഗത സംവിധാനത്തിൽ ഈ വാരാന്ത്യം വലിയ തടസ്സങ്ങൾ നേരിടും. നവംബർ 28, 29 തീയതികളിൽ…

2 days ago

വയനാട് ഒരു കുടുംബത്തിന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി DMA

21 വർഷമായി അയർലണ്ടിലെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന ദ്രോഹട ഇന്ത്യൻ അസോസിയേഷൻ (DMA) എന്ന സംഘടന വയനാട്…

2 days ago