തിരുവനന്തപുരം: എസ് എ പി ക്യാമ്പിലുള്ള മുഴുവൻ വെടിയുണ്ടകളുടെയും കണക്കെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. തിങ്കളാഴ്ച എ ഡി ജി പി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് പരിശോധന. രാവിലെ 11ന് നടക്കുന്ന പരിശോധനയിൽ ഐ ജി ശ്രീജിത്ത് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
1996-മുതൽ ചീഫ് സ്റ്റോറിൽ നിന്നും എസ് എ പി ക്യാമ്പിലേക്ക് അനുവദിച്ച വെടിയുണ്ടകളുടെ കണക്കുൾപ്പെടെ പരിശോധിക്കും. എ കെ 47-ൽ ഉപയോഗിക്കുന്ന 7.62 എംഎം ബുള്ളറ്റുകൾ, 9 എം എം ഡ്രിൽ കാർട്രിഡ്ജ്, സെൽഫ് ലോഡിംഗ് റൈഫിളിൽ ഉപയോഗിക്കുന്ന 7.62 എം എം ബുള്ളറ്റുകൾ ഉൾപ്പെടെ 12,061 എണ്ണം കാണാനില്ലെന്നായിരുന്നു സി എ ജി കണ്ടെത്തൽ.
അതേസമയം വ്യാജ കാർട്രിഡ്ജുകൾ തിരുകിക്കയറ്റിയ സംഭവത്തിൽ അറസ്റ്റിലായ എസ് ഐ റെജി ബാലചന്ദ്രനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വ്യാജ വെടിയുണ്ടകൾ എവിടെ നിന്ന് ലഭിച്ചെന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം. വ്യാജ വെടിയുണ്ടകൾ നിർമ്മിച്ചു നൽകുന്നവരുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ചില ഓൺലൈൻ വ്യാപാര സൈറ്റുകളിൽ ഡ്രിൽ കാർട്രിഡ്ജ് വാങ്ങാൻ ലഭിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാധ്യതയും പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏഴ് ഇൻസ്പെക്ടർമാരുടെ കാലത്താണ് വെടിയുണ്ടകൾ കാണാതായത്.
ഇവരടക്കം ആ സമയത്ത് ചുമതലയുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. കേസിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും. പ്രതികളായ പൊലീസുകാരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…