കഠിനംകുളം പീഡനത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി യുവതി. പീഡനത്തിന് രണ്ട് ദിവസം മുൻപ് ഭർത്താവ് പ്രതികളിലൊരാളായ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. യുവതിയെ ഭർത്താവ് നിർബന്ധിച്ച് മദ്യം നൽകുന്ന സമയം പ്രതികൾ രാജൻ്റെ വീടിൻ്റെ പരിസരത്തുണ്ടായിരുന്നു.
തുടർന്ന് പ്രതികളിലൊരാൾ സ്ത്രീയെ ശല്യം ചെയ്യാൻ തുടങ്ങിയതോടെ അവർ കുഞ്ഞിനേയും എടുത്ത് പുറത്തേക്കോടി. എന്നാൽ പുറകെ വന്ന പ്രതികൾ ഭർത്താവിനെ ഒരു സംഘം മർദിക്കുന്നെന്ന് പറഞ്ഞാണ് ഓട്ടോയിൽ കയറ്റി വിജനമായ പ്രദേശത്തു കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്.
പീഡനം നടക്കുമ്പോൾ ഭർത്താവ് കൂടെയുണ്ടായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ഒപ്പമുണ്ടായിരുന്ന 5 വയസുള്ള മകൻ്റെ മുന്നിൽ വച്ചാണ് പീഡനം നടന്നത്. മകനെയും ഉപദ്രവിച്ചെന്നാണ് യുവതിയുടെ മൊഴി. കുട്ടിയെ ഉപദ്രവിച്ചതിനാൽ പ്രതികളുടെ മേൽ പോക്സോ കേസും ചുമത്തും. ഇതുവരെ സംഭവത്തിൽ ഭർത്താവടക്കം 6 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…
ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…
ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…
ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…
പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…