ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണ്ണകടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി.
ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി,കസ്റ്റംസ് നല്‍കിയ നിര്‍ദ്ദേശം കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയമാണ് നടപടിയെടുത്തത്.
ഈ നടപടിയുടെ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനേയും അറിയിക്കുകയും ചെയ്തു.
ഇങ്ങനെ ആസൂത്രിതമായാണ് കേന്ദ്രസര്‍ക്കാര്‍ ഫൈസലിനെ ഇന്ത്യയില്‍ എത്തിക്കാന്‍ നീക്കം നടത്തുന്നത്.
അതിനിടെ യുഎഇ ഫൈസല്‍ ഫരീദിന് യാത്രാവിലക്ക് ഏര്‍പെടുത്തുകയും ചെയ്തു.
യുഎയില്‍ നിന്ന് കടന്ന് കളയുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് ഫൈസലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
ഫൈസലിനെ യുഎഇയില്‍ നിന്ന് തന്നെ പിടികൂടി ഇന്ത്യയില്‍ എത്തിക്കുന്നതിനായി നയതന്ത്ര നീക്കങ്ങള്‍ നടക്കുകയാണ്. ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുരപ്പെടുവിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
ഫൈസലിനെതിരെ എന്‍ഐഎ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍ മൂന്ന് പീടിക സ്വദേശിയായ ഫൈസല്‍ ആണ് നയതന്ത്ര ബാഗേജ് എന്ന പേരില്‍ സ്വര്‍ണ്ണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…