Categories: Kerala

അഴിമതി ആരോപണങ്ങളിൽ കുടുങ്ങി കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ കുടുങ്ങി കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ. യുഡിഎഫിന്റെ രണ്ടു മുൻ മന്ത്രിമാർ അഴിമതി കേസിൽ അറസ്റ്റിന്റെ നിഴലിലാണ്. പൊലീസ് മേധാവിക്കെതിരേയുള്ള അഴിമതി ആരോപണത്തിന്റെ മുന നീളുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നത് ഭരണപക്ഷത്തേയും പ്രതിരോധത്തിലാക്കുന്നു.

പാലാരിവട്ടം അഴിമതിക്കേസിൽ മുസ്ലിം ലീഗിലെ പ്രമുഖനും മുൻ മന്ത്രിയുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് ഏതു നിമിഷവും അറസ്റ്റിലാകാമെന്ന നിലയിലാണ്. ഇബ്രാഹിംകുഞ്ഞിനെതിരേ ശക്തമായ തെളിവുണ്ടെന്ന് വിജിലൻസ് അവകാശപ്പെടുന്നു.  ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്ത് വിട്ടയക്കുന്നതിനു മുന്നേയാണ് ഉമ്മൻചാണ്ടി മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രി വി.എസ്. ശിവകുമാറനെതിരേയുള്ള അന്വേഷണ പ്രഖ്യാപനം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പുകാരനും വിശ്വസ്തരിൽ പ്രധാനിയുമാണ് ശിവകുമാർ. ഇതോടെ യുഡിഎഫും പ്രതിരോധത്തിലായി. രാഷ്ട്രീയപ്രേരിതമായ അന്വേഷണമെന്നും ഗവർണർ-സർക്കാർ ഒത്തുകളി എന്നുമൊക്കെ പറഞ്ഞ് പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര നിസാരമല്ല. ശിവകുമാറിനെതിരേ അന്വേഷണ ആവശ്യത്തിലേക്ക് വിജിലൻസ് നീങ്ങിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് സൂചന.

സർ‌ക്കാരിനെതിരേ സിഎജി നടത്തിയ വെളിപ്പെടുത്തലുകൾ മറയ്ക്കാനുള്ള തന്ത്രമാണ് ശിവകുമാറിനെതിരേയുള്ള അന്വേഷണം എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തു വന്നു. പൊലീസ് മേധാവിക്കെതിരേയുള്ള സിഎജി പരാമർശങ്ങളിൽ പ്രതിപക്ഷം ഉന്നം വയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. മുഖ്യമന്ത്രി അറിയാതെ ഇത്രയും വലിയ അഴിമതി നടക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു കഴിഞ്ഞു. ഫലത്തിൽ പ്രതിപക്ഷത്തെ അഴിമതിക്കാരെ തുറുങ്കിലടയ്ക്കാനിറങ്ങിയ മുഖ്യമന്ത്രിയും വകുപ്പിലെ ക്രമക്കേടിന് ഉത്തരം പറയേണ്ട സ്ഥിതിയിലാണ്.

സിഎജി റിപ്പോർട്ട് ഉയർത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരേ രംഗത്തിറങ്ങിയ പ്രതിപക്ഷത്തെ പിടിച്ചു നിർത്താനുള്ള സർക്കാരിന്റെ തുറുപ്പുചീട്ടായും ശിവകുമാറിനെതിരേയുള്ള അന്വേഷണ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നുണ്ട്.  ഇരുമുന്നണികളും അഴിമതി ആരോപണങ്ങൾ നേരിടുമ്പോൾ ബിജെപി സ്വീകരിക്കുന്ന നിലപാടുകളും നിർണായകമാകും. പുതിയ അധ്യക്ഷനു കീഴിൽ ശക്തമായ സമരങ്ങൾക്കു ബിജെപി തയാറെടുക്കുന്നെന്നാണ് സൂചന.

Newsdesk

Recent Posts

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

13 hours ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

16 hours ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

17 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

21 hours ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

2 days ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

2 days ago