കണ്ണൂർ: ദില്ലി നിർഭയ മോഡൽ പീഡനത്തിനിരയായി മലയാളി ദമ്പതികൾ. ജൂൺ 19നാണ് സംഭവം. പളനിയിലേക്കുള്ള തീർത്ഥാടനത്തിനിടെ 40 കാരിയായ സ്ത്രീയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി ഉപയോഗിച്ച് പരിക്കേല്പിച്ചു.
പഴനിയിലേക്കു തീർത്ഥാടനത്തിന് പോയ ദമ്പതികൾ താമസിക്കാനായി അവിടെ ഒരു ലോഡ്ജിൽ മുറിയെടുത്തു. ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് യുവതിയെ ഒരു സംഖം തട്ടികൊണ്ടുപോയത്.
യുവതിയെ ലോഡ്ജിലേക്ക് കൊണ്ടുപോയി, ഇവിടെ തടവിലാക്കിയ ശേഷം രാത്രി മുഴുവൻ പീഡിപ്പിച്ചതായി ഭർത്താവ് പറയുന്നു. രക്ഷിക്കാൻ ശ്രമിച്ച തന്നെ അവർ മർദിച്ചതായും ഭർത്താവ് പറഞ്ഞു. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും സഹായം ലഭിച്ചില്ല.
പിറ്റേന്ന് രാവിലെ സ്ത്രീ ലോഡ്ജിൽ നിന്ന് രക്ഷപ്പെടുകയും ഇവർ കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. പേടി കാരണം പുറത്തുപറയാതെ വീട്ടിൽ കഴിഞ്ഞെങ്കിലും ആരോഗ്യനില കൂടുതൽ വഷളായതോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ വിവരം അറിയിച്ചെങ്കിലും പൊലീസ് ഇതുവരെ ഇവരുടെ മൊഴിയെടുത്തിട്ടില്ല.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…