തിരുവനന്തപുരം: JNUവില്‍ ഞായറാഴ്ച നടന്ന സംഘര്‍ഷത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. JNUവില്‍ നടന്ന മുഖംമൂടി ആക്രമണത്തെ നാസി മോഡല്‍ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്നും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റിനെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സ് തടയാന്‍ എബിവിപിക്കാര്‍ തയാറായി എന്ന വാര്‍ത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭീകരസംഘത്തിന്റെ സ്വഭാവമാര്‍ജിച്ചാണ് ക്യാമ്പസില്‍ മാരകായുധങ്ങളുമായി അക്രമിസംഘം എത്തിയത്. ക്യാമ്പസുകളില്‍ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയില്‍നിന്ന് സംഘപരിവാര്‍ ശക്തികള്‍ പിന്മാറണം.
വിദ്യാര്‍ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാല്‍ നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഞായറാഴ്ച വൈകുന്നേരമാണ് JNU വില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ മുഖംമൂടി ധരിച്ച 50 ഓളം അക്രമികളാണ് ആക്രമണം അഴിച്ചുവിട്ടത്. മുഖംമൂടി ധരിച്ച് ക്യാമ്പസിനുള്ളില്‍ കടന്നവരുടെ കൈയ്യില്‍ വടി, ഇരുമ്പ് കമ്പി എന്നിവയുണ്ടായിരുന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ക്യാമ്പസില്‍ ഫീസ് വര്‍ദ്ധനവിനും രജിസ്ട്രെഷന്‍ ബഹിഷ്ക്കരണത്തെയും ചൊല്ലി സംഘര്‍ഷം നടക്കുന്നതിനിടയിലാണ് മുഖം മൂടി ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മുഖംമൂടി ആക്രമണം നടക്കുന്നതിന് മുന്‍പും ക്യാമ്പസില്‍ എബിവിപി-എസ്എഫ്ഐ സംഘര്‍ഷം നടന്നിരുന്നുവെന്നാണ് സൂചന.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…