gnn24x7

JNUവില്‍ ഞായറാഴ്ച നടന്ന സംഘര്‍ഷത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

0
225
gnn24x7

തി​രു​വ​ന​ന്ത​പു​രം: JNUവില്‍ ഞായറാഴ്ച നടന്ന സംഘര്‍ഷത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. JNU​വില്‍ നടന്ന മു​ഖം​മൂ​ടി ആ​ക്ര​മ​ണത്തെ ​നാ​സി മോ​ഡ​ല്‍ എന്നാണ് മു​ഖ്യ​മ​ന്ത്രി വിശേഷിപ്പിച്ചത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നേ​രെ​യു​ണ്ടാ​കു​ന്ന ക​ട​ന്നാ​ക്ര​മ​ണം അ​സ​ഹി​ഷ്ണു​ത​യു​ടെ അ​ഴി​ഞ്ഞാ​ട്ട​മാ​ണെ​ന്നും നാ​സി മാ​തൃ​ക​യി​ല്‍ ആ​ക്ര​മി​ച്ച​വ​ര്‍ രാ​ജ്യ​ത്ത് അ​ര​ക്ഷി​താ​വ​സ്ഥ​യും ക​ലാ​പ​വും സൃ​ഷ്ടി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​വ​രാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റി​നെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ ആം​ബു​ല​ന്‍​സ് ത​ട​യാ​ന്‍ എ​ബി​വി​പി​ക്കാ​ര്‍ ത​യാ​റാ​യി എ​ന്ന വാ​ര്‍​ത്ത ക​ലാ​പ പ​ദ്ധ​തി​യു​ടെ വ്യാ​പ്തി സൂചി​പ്പി​ക്കു​ന്ന​താണെന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഭീ​ക​രസം​ഘ​ത്തി​ന്‍റെ സ്വ​ഭാ​വ​മാ​ര്‍​ജി​ച്ചാ​ണ് ക്യാമ്പസില്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മിസം​ഘം എ​ത്തി​യ​ത്. ക്യാമ്പ​സു​ക​ളി​ല്‍ ര​ക്തം വീ​ഴ്ത്തു​ന്ന വി​പ​ത്ക​ര​മാ​യ ഈ ​ക​ളി​യി​ല്‍​നി​ന്ന് സം​ഘപ​രി​വാ​ര്‍ ശ​ക്തി​ക​ള്‍ പി​ന്‍​മാ​റ​ണം.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശ​ബ്ദം ഈ ​നാ​ടി​ന്‍റെ ശ​ബ്ദ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ല്‍ ന​ല്ല​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.ഞായറാഴ്ച വൈകുന്നേരമാണ് JNU​ ​വി​ല്‍ അദ്ധ്യാപകര്‍ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും നേ​രെ മു​ഖം​മൂ​ടി ധ​രി​ച്ച 50 ഓളം അ​ക്ര​മി​ക​ളാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. മുഖംമൂടി ധരിച്ച് ക്യാമ്പസിനുള്ളില്‍ കടന്നവരുടെ കൈയ്യില്‍ വടി, ഇരുമ്പ് കമ്പി എന്നിവയുണ്ടായിരുന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ക്യാമ്പസില്‍ ഫീസ് വര്‍ദ്ധനവിനും രജിസ്ട്രെഷന്‍ ബഹിഷ്ക്കരണത്തെയും ചൊല്ലി സംഘര്‍ഷം നടക്കുന്നതിനിടയിലാണ് മുഖം മൂടി ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മുഖംമൂടി ആക്രമണം നടക്കുന്നതിന് മുന്‍പും ക്യാമ്പസില്‍ എബിവിപി-എസ്എഫ്ഐ സംഘര്‍ഷം നടന്നിരുന്നുവെന്നാണ് സൂചന.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here