തിരുവനന്തപുരം: അസുഖ ബാധിതയായ അമ്മയെ കാണാന്‍ അഞ്ചുദിവസത്തേക്ക് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഉപാധികളോടെ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്.
സിദ്ദിഖ് കാപ്പന്റെ 90 വയസുള്ള രോഗിയായ അമ്മ കദിജ കുട്ടിയുടെ അവസ്ഥ അത്യാസന്ന നിലയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യ കാലയളവിൽ ഉത്തര്‍പ്രദേശ് പൊലീസിന്റെ സുരക്ഷയിലായിരിക്കും സിദ്ദിഖ് കാപ്പന്‍. മാധ്യമങ്ങളോടോ മറ്റേതെങ്കിലും തരത്തില്‍ മറ്റുള്ളവരുമായോ ബന്ധപ്പെടരുതെന്നും സിദ്ദിഖ് കാപ്പനോട് കോടതി നിര്‍ദ്ദേശിച്ചു.
ഹാഥ്രസിൽ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി പോയപ്പോഴായിരുന്നു സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പൻ കലാപം ഉണ്ടാക്കുനതിനായാണ് ഹത്രാസിലേക്ക് പുറപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം. ലഘുലേഖകൾ സംഘത്തിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…