തിരുവനന്തപുരം: കേരളാ പോലീസിന്‍റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗണ്‍മാനും പ്രതിയെന്ന് റിപ്പോര്‍ട്ട്.
പതിനൊന്ന് പ്രതികളുള്ള കേസില്‍ കടകംപള്ളിയുടെ ഗണ്‍മാന്‍ മൂന്നാം പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്. പേരൂര്‍ക്കട പൊലീസ് 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്.
മുൻ കമാന്‍ഡന്റ് സേവ്യറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ഏപ്രിൽ 3 നാണ് 11 പോലീസുകാരെ പ്രതിചേർത്ത് പേരൂർക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഗുരുതരമായ പരാമർശങ്ങളാണുള്ളത്.
രജിസ്റ്ററില്‍ സ്റ്റോക്ക് സംബന്ധിച്ച തെറ്റായ വിവരം പ്രതികള്‍ രേഖപ്പെടുത്തിയുണ്ടെന്നും വഞ്ചനയിലൂടെ പ്രതികള്‍ അധികലാഭം ഉണ്ടാക്കിയെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
എന്നാൽ 10 മാസം കഴിഞ്ഞിട്ടും അന്വേഷണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടും അന്വേഷണം നടത്താത്തത് ഉന്നത ഇടപെടലിനെ തുടർന്നാണെന്ന് ആരോപണവും ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട് എന്നാണ് പറയുന്നത്. ഇതിനിടയില്‍ കുറ്റവാളി എന്ന് തെളിയുന്നതുവരെ സുനില്‍ തന്‍റെ സ്റ്റാഫ് ആയിത്തന്നെ തുടരുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. മാത്രമല്ല പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് പറഞ്ഞ് അയാള്‍പ്രതി ആകണമെന്നില്ലയെന്നും മന്ത്രി പറഞ്ഞു.
മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…
കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…