തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുന്നതിനുള്ള സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കി.
എന്നാല്‍ ഇക്കാര്യത്തില്‍ ജീവനക്കാരുടെ പ്രതികരണം തേടിയ ശേഷമാകും തുടര്‍നടപടിയെടുക്കുക.അതുകൊണ്ട് തന്നെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല, അതേസമയം ഗഡുക്കളായി നല്‍കണമെന്ന നിര്‍ദേശവും ചില സര്‍വീസ് സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
എന്തായാലും ഇക്കാര്യത്തില്‍ നിയമ വശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നതിനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സാലറി കട്ട് എന്ന നിര്‍ദേശവും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. സാലറി ചലഞ്ചില്‍
പങ്കെടുക്കാത്തവരുടെ ശമ്പളം വെട്ടികുറയ്ക്കുന്നതിനാണ് ആലോചന. ഇത് സംബന്ധിച്ചും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചാല്‍ മാത്രമേ വ്യക്തത വരൂ.
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…