gnn24x7

സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കി; സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം

0
171
gnn24x7

തിരുവനന്തപുരം: കൊറോണ വൈറസ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുന്നതിനുള്ള സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കി.

എന്നാല്‍ ഇക്കാര്യത്തില്‍ ജീവനക്കാരുടെ പ്രതികരണം തേടിയ ശേഷമാകും തുടര്‍നടപടിയെടുക്കുക.അതുകൊണ്ട് തന്നെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല, അതേസമയം ഗഡുക്കളായി നല്‍കണമെന്ന നിര്‍ദേശവും ചില സര്‍വീസ് സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

എന്തായാലും ഇക്കാര്യത്തില്‍ നിയമ വശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നതിനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സാലറി കട്ട്‌ എന്ന നിര്‍ദേശവും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. സാലറി ചലഞ്ചില്‍
പങ്കെടുക്കാത്തവരുടെ ശമ്പളം വെട്ടികുറയ്ക്കുന്നതിനാണ് ആലോചന. ഇത് സംബന്ധിച്ചും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചാല്‍ മാത്രമേ വ്യക്തത വരൂ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here