തിരുവനന്തപുരം: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർ മരിച്ചു. കോഴിക്കോട്, എറണാകുളം ജില്ലയിലെ രണ്ടുപേർ വീതവും പത്തനംതിട്ട ജില്ലയിലെ ഒരാളുമാണ് മരിച്ചത്.
വടകര റൂറല്‍ എസ്.പി ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് ബാലുശേരി വട്ടോളി സ്വദേശി ഷൈന്‍ ബാബു (46), മാവൂർ പള്ളിയോൾ ചിറക്കൽതാഴം ചൊക്കത്ത് ബാബുവിൻെറ ഭാര്യ സുലു(49) എന്നിവരാണ് കോഴിക്കോട് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വടകര എസ്.പി ഓഫിസിലെ ജീവനക്കാരനാണ് ഷൈന്‍ ബാബു. പ്രമേഹ രോഗവും ഉണ്ടായിരുന്നു. സുലു അർബുദ രോഗിയായിരുന്നു.
ആലുവ തായിക്കാട്ടുകര സ്വദേശി സദാനന്ദന്‍ (57), മൂത്തകുന്നം കോട്ടുവള്ളിക്കാട് സ്വദേശി വൃന്ദ ജീവന്‍ (54) എന്നിവരാണ് എറണാകുളം ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്. പത്തനംതിട്ട തിരുവല്ല സ്വദേശി ഏനത്ത് രാഘവന്‍ നായര്‍ (80) മരണപ്പെട്ടതും കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…