Kerala

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും, 3714 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 262 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5885 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Newsdesk

Recent Posts

സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ നിന്നും പലായനം ചെയ്യുന്നു; സ്വകാര്യ ജെറ്റുകളുടെ വില കുതിച്ചുയർന്നു

ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…

13 mins ago

“മറവിയുടെ ഇക്കാലത്ത്, ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓർമ്മയെ തിരിച്ചുപിടിക്കുക”- പ്രശസ്ത കവി പി. എൻ. ഗോപീകൃഷ്ണൻ

ഡാളാസ്: ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, " ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന…

19 mins ago

കിൽകാർബെറി ഗ്രേഞ്ച് മലയാളി അസ്സോസിയേഷന് (KIGMA) പുതിയ ഭാരവാഹികൾ

ഡബ്ലിൻ, അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (KIGMA) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.…

1 hour ago

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

20 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 day ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago