Kerala

എം. ശിവശങ്കറിന്റെ അറസ്റ്റ് : കേരളസര്‍ക്കാരിനെ കരിനിഴലിലാക്കി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടുകൂടി കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരം സ്ഥാനത്തിരിക്കുന്ന ഒരു ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ രാജ്യാന്തര കള്ളക്കടത്തും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. കേസിന്റെ ആദ്യഘട്ടത്തില്‍തന്നെ എം ശിവശങ്കറിനെതിരെ സംശയത്തിന്റെ നിഴല്‍ വീണപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. പിന്നീട് കേസ് കൂടുതല്‍ രൂക്ഷമായപ്പോള്‍ ശിവശങ്കറിനെ സസ്‌പെന്റു ചെയ്യുകയും ചെയ്തു. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇത്തരം കള്ള പണമിടപാടുമായും രാജ്യാന്തര സ്വര്‍ണ ഇടപാടുമായും ബന്ധമുണ്ട് എന്ന് വ്യക്തമായി തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എം ശിവശങ്കരനെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് നടപടികളിലേക്ക് പോവുകയും ചെയ്തത്.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു നില്‍ക്കാന്‍ പല ന്യായീകരണങ്ങള്‍ ഉണ്ടെങ്കിലും പ്രത്യക്ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തരം കള്ള പണമിടപാടില്‍ ഭാഗം ആയിട്ടുണ്ടോ എന്ന് തെളിയിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ കേസിന്റെ അന്വേഷണം ദ്രുതഗതിയില്‍ ആരംഭിച്ചപ്പോള്‍ തന്നെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ സമന്വയത്തോടു കൂടി ആണ് ഇതിനെ സമീപിച്ചത്. ‘ അന്വേഷണം ശരിയായ രീതിയില്‍ നടക്കട്ടെ . അന്വേഷണം എന്റെ ഓഫീസില്‍ എത്തുന്നെങ്കില്‍ എത്തട്ടെ തെറ്റ് ചെയ്തവര്‍ ആരായാലും പിടിക്കപ്പെടട്ടെ . ഉപ്പു തിന്നവന്‍ ആരായാലും വെള്ളം കുടിക്കും. ‘ ഇതായിരുന്നു പിണറായി വിജയന്‍ അന്ന് മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. പ്രത്യക്ഷത്തില്‍ കേരള സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടല്ല ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നത് എന്ന് വ്യക്തമാക്കുന്ന ഒരു പ്രസ്താവനയായിരുന്നു അന്ന് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ നടത്തിയിരുന്നത്.

പ്രത്യക്ഷത്തില്‍ സി.പി.എം -സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും അന്വേഷണത്തോടൊപ്പം നില്ക്കുന്നുവെന്നും ആ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. എന്നിരുന്നാലും പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ശക്തമായ ആരോപണങ്ങള്‍ കേരളരാഷ്ട്രീയത്തില്‍ ഇതില്‍ വലിയ ചലനങ്ങള്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. മുഖ്യമന്ത്രിക്ക് നേരിട്ട് അല്ലെങ്കില്‍ കൂടിയും മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യാന്തര സ്വര്‍ണകളളക്കടത്തിന് കൂട്ടുനില്‍ക്കുകയും കള്ളപ്പണം ഒളിപ്പിക്കുകയും ചെയ്ത കുറ്റങ്ങള്‍ കൃത്യമായി വ്യക്തമായി തെളിവുകളോടെ പുറത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം എന്ന് തന്നെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം.

എന്നാല്‍ മുഖ്യമന്ത്രി നേരിട്ട് കുറ്റകൃത്യങ്ങളില്‍ പങ്കാളിയായി എന്ന് ഒരിക്കലും പ്രതിപക്ഷം ആരോപിക്കുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ സ്വന്തം ഓഫീസും അധികാരങ്ങളും ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുടുത്തു എന്നത് ശക്തമായ ഒരു ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെ പ്രധാനമായും ഇവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും അവര്‍ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് സിപിഎംഉം മുഖ്യമന്ത്രിയും അടിവരയിട്ട് ഇപ്പോഴും പറയുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ കെ ശിവശങ്കരന് എതിരെ ആരോപണങ്ങളും സംശയങ്ങളുടെ നിഴലുകളും വീണപ്പോള്‍ തന്നെ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് മുഖ്യമന്ത്രി മാറ്റിയിരുന്നു. പിന്നീട് കേസ് കുറച്ചുകൂടി ശക്തമായതോടെ കൂടി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ കേരള സര്‍ക്കാരും സിപിഎമ്മും ഒരിക്കലും മുന്‍കൈ എടുക്കില്ല എന്ന് വ്യക്തമായി മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഭാഗം ആയിരുന്നപ്പോള്‍ തത്സ്ഥാനത്ത് ഇരുന്നപ്പോള്‍ വ്യക്തിപരമായി ശിവശങ്കര്‍ സ്വപ്നമായി ചേര്‍ന്നു നടത്തിയ പ്രവര്‍ത്തികളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഇതിന് സര്‍ക്കാരുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

മുഖ്യമന്ത്രിയോ യോ യോ സര്‍ക്കാരോ ഇത്തരം കുറ്റകൃത്യങ്ങളില്‍ നേരിട്ടോ അല്ലാതെയോ ബന്ധം ഇല്ലാത്തതിനാല്‍ പ്രതിപക്ഷം ഉന്നയിക്കുന്ന രാജിയുടെ കാര്യം രാഷ്ട്രീയ പകപോക്കലിന് ഭാഗമായി മാത്രം ഉന്നയിക്കുന്ന ആരോപണങ്ങള്‍ മാത്രമാണ് എന്നും രാജിയുടെ പ്രശ്‌നമേ വരുന്നില്ലെന്നും സിപിഎം ശക്തമായി പറയുന്നുണ്ട്. എന്നാല്‍ അതേസമയം എന്‍.ഐ,എ, സി.ബി.ഐ പോലുള്ള അന്വേഷണ സംഘങ്ങളെ കേരള സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുവാന്‍ മനപ്പൂര്‍വ്വം കേന്ദ്രം കളിച്ചതാണ് എന്ന ആരോപണം സിപിഎം നടത്തുന്നുണ്ട്. കൂടുതല്‍ തെളിവുകളും പ്രസ്താവനകളും എം ശിവശങ്കര്‍ വെളിപ്പെടുത്തുന്നത് അനുസരിച്ചിരിക്കും ഇനിയുള്ള ഈ കേസിന്റെ ഗതികള്‍ നിര്‍ണയിക്കപ്പെടുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മുന്‍പ് സോളാര്‍-സരിത പ്രശ്‌നത്തില്‍ കൂപ്പുകുത്തിയതുപോലെ പിണറായി സര്‍ക്കാര്‍ സ്വര്‍ണ്ണക്കടത്ത്-സ്വപ്‌ന പ്രശ്‌നത്തില്‍ തകരുമെന്നാണ് പ്രതിക്ഷപക്ഷവും ബി.ജെ.പി.യും വിശ്വസിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.

പാമ്പള്ളി

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

5 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

5 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

8 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

15 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago